സ്വകാര്യ ദ്വീപിൽ ആഡംബര ജീവിതം നയിച്ചാൽ ശമ്പളമായി 1.5 കോടി

ന്യൂയോർക്ക്: സ്വകാര്യ ദ്വീപില്‍ ആഡംബര ജീവിതം നയിക്കാനായി പങ്കാളികളെ തേടുകയാണ് സ്വകാര്യ കമ്പനി. തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതികള്‍ക്ക് 1.5 കോടിയാണ് ശമ്പളമായി ലഭിക്കുക. ശതകോടീശ്വരന്മാരുടെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെന്‍റ് ഏജന്‍സിയായ ഫയര്‍ഫാക്സ് ആന്‍ഡ് കെന്‍സിംഗ്ടണ്‍ ആണ് ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സിലെ സ്വകാര്യ ആഡംബര ദ്വീപിലേക്ക് പങ്കാളികളെ ക്ഷണിച്ചുകൊണ്ട് പരസ്യം പുറത്തുവിട്ടത്.

ശമ്പളത്തിന് പുറമെ വര്‍ഷത്തില്‍ 25 ദിവസം ലീവും ഉണ്ട്. നിര്‍മ്മാണം പുരോഗമിക്കുന്ന ഈ ദ്വീപിനെ ആഡംബര പറുദീസയാക്കി മാറ്റാനാണ് ലക്ഷ്യം. തിരഞ്ഞെടുക്കുന്ന ദമ്പതികൾ സമൂഹമാധ്യമങ്ങളിൽ സ്വാധീനമുള്ളവരായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. സമൂഹമാധ്യമത്തിലൂടെ ദ്വീപിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഇവര്‍ ചെയ്യേണ്ടത്.

വർഷത്തിലൊരിക്കൽ നാട്ടിലേക്ക് മടങ്ങാൻ അനുവാദവും 25 ദിവസത്തെ അവധിയും ലഭിക്കും. എന്നാല്‍ ജോലിയുടെ കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. അപേക്ഷകള്‍ അയയ്ക്കുന്നവര്‍ ഇതിനൊപ്പം ടിക് ടോക് വീഡിയോയും സമര്‍പ്പിക്കണം. 

Tags:    
News Summary - Billionaires Offer $185K To Couples to Live Luxurious Life on a Private Island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.