ദിവസം 200 ഡോളർ സന്ദർശക നികുതി അടക്കാൻ തയാറുണ്ടോ; ഭൂട്ടാൻ വിളിക്കുന്നു

ലോകത്തിലെ ഏറ്റവും വിദൂരവും വിചിത്രവുമായ യാത്ര കേന്ദ്രങ്ങളിലൊന്നായ ഭൂട്ടാൻ സന്ദർശകർക്കായി അതിർത്തികൾ വീണ്ടും തുറന്നു. പ്രതിദിനം 200 ഡോളർ സന്ദർശക നികുതി അടക്കാൻ താൽപര്യമുണ്ടെങ്കിൽ മാത്രം ഇവിടേക്ക് പോയാൽ മതി. ഈ വരുമാനം പരിസ്ഥിതി സംരക്ഷണത്തിനായി വിനിയോഗിക്കാനാണ് ഭൂട്ടാ​ന്‍റെ തീരുമാനം. ഒരു രാത്രി തങ്ങാനാണ് സന്ദർശകർ 200 ഡോളർ നൽകേണ്ടത്.

എട്ടുലക്ഷത്തിൽ താഴെയാണ് ഭൂട്ടാനിലെ ജനസംഖ്യ. ഒരു രാത്രി തങ്ങാനുള്ള സുസ്ഥിര വികസന ഫീസ് 65 ഡോളറിൽ നിന്നാണ് ഉയർത്തിയത്. 2020ൽ കോവിഡ് കാരണമാണ് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി അതിർത്തികൾ അടച്ചത്. കോവിഡ് മൂലം തകർന്ന സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുത്താനായി സഞ്ചാരികൾക്ക് ആകർഷകമായ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. ഇറ്റലിയിലെ വെനീസിൽ പകൽ യാത്രക്കാർക്ക് 10 യൂറോ പ്രവേശന ഫീസ് ചുമത്തുന്നത് അടുത്ത വർഷം വരെ മാറ്റിവെച്ചു. തായ് ലൻഡിൽ വിമാനം വഴി എത്തിച്ചേരുന്നതിന് എട്ടു ഡോളർ ലെവി ഒഴിവാക്കി. രാജ്യത്തെ കാർബൺരഹിതമായി നിലനിർത്തുകയും കാലാവസ്ഥ വ്യതിയാന ഭീഷണി ചെറുക്കുകയും ചെയ്യുക എന്നതാണ് ഭൂട്ടാ​ന്‍റെ ലക്ഷ്യം.


Tags:    
News Summary - Bhutan re opens to tourists willing top pay 200 dollar a day visitor tax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.