ബംഗളൂരു: നന്ദിഹിൽസിലെ റോപ്‌വേ പദ്ധതി 2025 മാർച്ചിൽ പൂർത്തിയാകും. റോപ്‌വേയുടെ നിർമാണത്തിന് ഡൈനാമിക്‌സ് റോപ്‌വേ കമ്പനിയുമായി വിനോദസഞ്ചാര വകുപ്പ് കരാറൊപ്പിട്ടിട്ടുണ്ട്. 2.93 കി.മീ. ദൈർഘ്യമുള്ള റോപ്‌വേക്ക് 93.4 കോടി രൂപയാണ് നിർമാണച്ചെലവ്.
നേരത്തേ മൈസൂരുവിലെ ചാമുണ്ഡിമലയിലാണ് ഇതിന് പദ്ധതിയിട്ടത്. എന്നാൽ, പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചതോടെയാണ് നന്ദിഹിൽസിൽ പദ്ധതി നടപ്പാക്കാമെന്ന നിർദേശമുയർന്നത്. ബംഗളൂരു നഗരത്തിന്‍റെ സമീപപ്രദേശമാണ് നന്ദിഹിൽസ് എന്നതിനാൽ നിരവധിപേർ ഇവിടെയെത്തുമെന്നാണ് വിലയിരുത്തൽ. ഇത് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന ആലോചനകൾക്കൊടുവിലാണ് പദ്ധതി നന്ദിഹിൽസിലേക്ക് മാറ്റിയത്.
പദ്ധതിക്കുവേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റവന്യൂ വകുപ്പിന്‍റെ കൈവശമുള്ള 10 ഏക്കർ സ്ഥലം ഉൾപ്പെടെ 12 ഏക്കറാണ് ഏറ്റെടുക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.