തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കുള്ള വലിയ വാഹനങ്ങളുടെ യാത്രക്ക് നിരോധനം ഏർപ്പെടുത്തി. സംസ്ഥാന പാതയിൽ കല്ലാർ ഗോൾഡൻ വാലി കഴിഞ്ഞ് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ വലിയ വാഹനങ്ങൾ കടത്തിവിടില്ല.
തിരുവനന്തപുരം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറാണ് അറിയിപ്പ് പുറത്തിറക്കിയത്. തുടർച്ചയായ മഴ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്താണ് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.
മഴയിലും മണ്ണിടിച്ചിലിലും പൊന്മുടിയും സമീപ പ്രദേശങ്ങളും ഒറ്റപ്പെടാൻ സാധ്യതയുണ്ട്. മലയോര വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലെ പ്രകൃതി സൗന്ദര്യം ആസ്വാദിക്കാൻ വിനോദ സഞ്ചാരികളുടെ വലിയ ഒഴുക്കാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.