ആറളം വന്യജീവി സങ്കേതം അടച്ചു; സന്ദർശകരെ അനുവദിക്കില്ല

കേളകം (കണ്ണൂർ): ആറളം വന്യജീവി സങ്കേതം അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ സന്ദർശകർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ആറളം വൈൽഡ് ലൈഫ് വാർഡൻ കെ. ഷജ്ന അറിയിച്ചു.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 31 വരെ സന്ദര്‍ശകര്‍ക്ക് ജില്ല കലക്ടർ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ഗൗനിക്കാതെയും വിനോദ സഞ്ചാര മേഖലകളിൽ സന്ദർശക ബാഹുല്യമുണ്ടായതാണ് ആറളം വന്യജീവി സങ്കേതം അടക്കാൻ കാരണം.

Tags:    
News Summary - aralam wild life sanctuary closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.