വിദേശത്ത്​ കുടുങ്ങിയവരെ തിരികെയെത്തിക്കാൻ എയർ ഇന്ത്യ; ഒക്​ടോബർ 31 വരെയുള്ള വന്ദേഭാരത്​ സർവിസുകൾ ഇവയാണ്​

ന്യൂഡൽഹി: കോവിഡിനെ തുടർന്ന്​ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വീണ്ടും സർവിസ്​ ആരംഭിച്ച്​ എയർ ഇന്ത്യ. ഒക്​ടോബർ 31 വരെയുള്ള​ വന്ദേഭാരത്​ സർവിസുകളാണ്​ പ്രഖ്യാപിച്ചത്​. സൗദി അറേബ്യ, സിങ്കപ്പുർ, ഇസ്രായേൽ, ശ്രീലങ്ക, തായ്​ലാൻഡ്, ഇറ്റലി എന്നിവിടങ്ങളിൽനിന്നാണ്​ സർവിസ്​ നടത്തുന്നത്​.

കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന്​ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാനാണ്​ കേന്ദ്ര സർക്കാർ വന്ദേ ഭാരത്​ സർവിസ്​ ആരംഭിച്ചത്​. സിവിൽ ഏവിയേഷൻെറ കണക്കുകൾ പ്രകാരം ഏകദേശം 8.9 ദശലക്ഷം ഇന്ത്യൻ പൗരന്മാരെ വിദേശത്തുനിന്ന് ഇതുവരെ തിരിച്ചെത്തിച്ചു.

ലോകത്തിൻെറ പലഭാഗങ്ങളിലും കോവിഡ്​ രണ്ടാംതരംഗത്തെ തുടർന്ന്​ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്​. ഇവരെ തിരികെ എത്തിക്കാനാണ്​ ഇപ്പോൾ പുതിയ സർവിസുകൾ പ്രഖ്യാപിച്ചത്​.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെ തീയതി, സമയം, പുറപ്പെടൽ, വരവ് എന്നിവയടങ്ങിയ പട്ടിക എയർ ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. എയർ ഇന്ത്യയുടെ വെബ്​സൈറ്റിൽനിന്നാണ്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യേണ്ടത്​. അതേസമയം, വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരാമെന്നും എയർ ഇന്ത്യ അറിയിച്ചു.



Tags:    
News Summary - Air India to repatriate those stranded abroad; These are Vande Bharat services till October 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.