ഇടുക്കി അണക്കെട്ടിൽ ഇന്നുമുതൽ പ്രവേശനം

ചെറുതോണി: ഇടുക്കി അണക്കെട്ട് വ്യാഴാഴ്​ച മുതല്‍ നവംബര്‍ 30 വരെ സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കുമെന്ന്​ ഹൈഡല്‍ ടൂറിസം അധികൃതർ അറിയിച്ചു. കോവിഡ്​ പശ്ചാത്തലത്തിൽ സഞ്ചാരികൾക്ക്​ പ്രവേശനം നിരോധിച്ചിരുന്ന ഇവിടെ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ഞായറാഴ്​ചകളിൽ മാത്രമാണ്​ തുറന്നു കൊടുത്തിരുന്നത്​.

പ്രവേശനഫീസ്​ വർധിപ്പിച്ചിട്ടുണ്ട്​. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയും ബഗ്​ഗി കാറില്‍ സഞ്ചരിക്കാൻ 600 രൂപയുമാണ് പുതുക്കിയ ഫീസ്. അണക്കെട്ടില്‍ ജലനിരപ്പ്​ ഉയർന്ന നിലയിലായതിനാൽ കൂടുതല്‍ സന്ദര്‍ശകർ എത്തുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Access to Idukki Dam from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.