ദാഖിലിയ ഗവർണറേറ്റിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു. 4,15,000 ത്തിലധികം സഞ്ചാരികളണ് കഴിഞ്ഞ വർഷം ഗവർണറേറ്റ് സന്ദർശിച്ചത്.
മുൻ വർഷത്തേക്കാൾ 32ശതമാനത്തിലധികം വളർച്ച കൈവരിച്ചതായാണ് പൈതൃക, ടൂറിസം മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നത്. നിസ്വ ഫോർട്ട്, ജബ്രീൻ കാസിൽ, യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയ ബഹ്ല ഫോർട്ട് തുടങ്ങിയ ഐക്കണിക് പൈതൃക സ്ഥലങ്ങൾ ഗവർണറേറ്റിലാണ് സ്ഥിതി ചെയ്യുന്നത്.
ഇവയാണ് രാജ്യത്തെ പ്രധാന സാംസ്കാരിക ടൂറിസം കേന്ദ്രങ്ങളിൽ ദാഖിലിയയുടെ സ്ഥാനം ഉറപ്പിക്കുന്നത് തുടരുന്നു. വിനോദ സഞ്ചാര അവസരങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിലും സന്ദർശക അനുഭവങ്ങൾ സമ്പന്നമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസന പദ്ധതി 2025-ൽ നടപ്പാക്കുമെന്ന് മന്ത്രാലയത്തിലെ ടൂറിസം പ്രാഡക്ട് ഡെവലപ്മെന്റ് ആൻഡ് എക്സ്പീരിയൻസസ് വകുപ്പിന്റെ ഡയറക്ടർ ഫഖ്രിയ ബിൻത് ഖാമിസ് അൽ ഗസ്സാനിയ്യ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.