ജയ്​പുരിലെ ആൽബർട്ട്​ ഹാൾ മ്യൂസിയത്തിനകത്തെ ഗ്ലാസിൽ സൂക്ഷിച്ചിരുന്ന മമ്മി പുറത്തെടുത്ത​​പ്പോൾ

മഴവെള്ളം ഇരച്ചെത്തി; ജയ്​പുരിലെ മമ്മി​ 130 വർഷങ്ങൾക്കുശേഷം പെട്ടിയിൽനിന്ന്​ പുറത്തെടുത്തു

ജയ്​പുർ: ആൽബർട്ട്​ ഹാൾ മ്യൂസിയത്തിലെ പെട്ടിയിൽ സൂക്ഷിച്ച മമ്മി 130 വർഷങ്ങൾക്കുശേഷം പുറത്തെടുത്തു. നഗരത്തിലെ വെള്ളപ്പൊ​ക്ക ഭീഷണിയെ തുടർന്നാണ്​ കഴിഞ്ഞദിവസം മമ്മി പെട്ടിയിൽനിന്ന്​ എടുത്തത്​.

കഴിഞ്ഞ ഒരാഴ്​ചയായി ശക്​തമായ മഴയാണ്​ രാജസ്​താ​െൻറ തലസ്​ഥാന നഗരിയിൽ പെയ്​തത്​. പിങ്ക്​ സിറ്റിയു​െട പലയിടത്തും വെള്ളം കയറി. ആൽബർട്ട്​ ഹാൾ മ്യൂസിയത്തി​െൻറ ബേസ്​മെൻറ്​ ഏരിയയിലും വെള്ളം ഇരച്ചെത്തി. ഇവിടെ​ മമ്മിയും മറ്റു കരകൗശല വസ്​തുക്കളുമെല്ലാം സൂക്ഷിച്ചിരുന്നു. വെള്ളം കയറി ഫയലുകൾ, പുരാതന വസ്​തുക്കൾ തുടങ്ങിയവയെല്ലാം നശിച്ചു. ഇതോടെ മമ്മി സൂക്ഷിച്ച ഗ്ലാസ്​ ബോക്​സ് പൊട്ടിച്ച്​ പെ​ട്ടെന്ന്​ മാറ്റുകയായിരുന്നു.

ഗ്ലാസിനകത്ത്​ സൂക്ഷിച്ചിരുന്ന മമ്മി 

2400 വർഷം പഴക്കമുള്ള മമ്മിയാണിത്​. ഈജിപ്​തിലെ ടുടു എന്ന പേരുള്ള സ്​ത്രീയുടേതാണിതത്രെ. പുരാതന ഈജിപ്​ഷ്യൻ നഗരമായ പാനോപോളിസിൽനിന്നാണ്​ ഇത്​ കണ്ടെടുത്തത്​. ബി.സി 300 കാലഘട്ടത്തിലേതാണെന്ന്​​ കണക്കുകൾ സൂചിപ്പിക്കുന്നു​. 1883ൽ​ കെയ്​റോയിൽനിന്ന്​​ രാജസ്​താനിലെത്തിച്ചു​​.

1887ൽ ബ്രിട്ടീഷ്​ ഭരണ കാലത്താണ്​ ആൽബർട്ട്​ ഹാൾ മ്യൂസിയം ആരംഭിക്കുന്നത്​. നഗരത്തിലെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണിത്​. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള അപൂർവവും അമൂല്യവുമായ പുരാവസ്​തുക്കൾ ഇവിടെയുണ്ട്​.

ആൽബർട്ട്​ ഹാൾ മ്യൂസിയം


Tags:    
News Summary - 2400 year old mummy in jaipur recovered from rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.