കാടുപിടിച്ച് നശിക്കുന്ന കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാർക്ക്

കാടുപിടിച്ച് നശിച്ച് കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാർക്ക്

മലപ്പുറം: കാടുപിടിച്ച് നശിക്കുകയാണ് കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാർക്ക്. 10 വർഷമായി സ്ഥലം ഉപയോഗശൂന്യമായി കിടക്കുകയാണ്. നേരത്തേ ഡി.ടി.പി.സിയുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം നഗരസഭയായിരുന്നു സ്ഥലം അമ്യൂസ്മെന്റ് പാർക്കിനായി ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ, പാർക്ക് നടത്തിപ്പിലെ സാങ്കേതിക, സാമ്പത്തിക പ്രശ്നങ്ങളിൽപെട്ടതോടെ നഗരസഭക്ക് ഡി.ടി.പി.സിയുമായി കരാർ പുതുക്കാൻ കഴിഞ്ഞില്ല. ഇതോടെ പാർക്ക് നഗരസഭക്ക് നഷ്ടപ്പെട്ടു. പിന്നീട് പാർക്ക് അധികൃതർ അടച്ചുപൂട്ടി.

തുടർച്ചയായി അടഞ്ഞുകിടന്നതോടെ പാർക്ക് കാട് നിറയുകയായിരുന്നു.നിലവിൽ പാർക്കിലെ റൈഡുകൾ അടക്കം മാറ്റാൻ ജില്ല ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. നഗരസഭ റൈഡുകള്‍ വേഗത്തില്‍ ഒഴിവാക്കിത്തരണമെന്ന് 2020 നവംബര്‍ ഒമ്പതിന് ജില്ല കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ റൈഡുകൾ ലേലം ചെയ്യാൻ നഗരസഭ തീരുമാനിച്ചു. പി.ഡബ്ല്യു.ഡി മെക്കാനിക്കല്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ റൈഡുകളുടെ വില നിര്‍ണയം നടത്തി.

25 റൈഡുകള്‍ക്കായി മാര്‍ക്കറ്റ് വില അനുസരിച്ച് 83,73,000 രൂപ കണക്കാക്കി.എന്നാല്‍, അടഞ്ഞുകിടക്കുന്ന പാര്‍ക്കിലെ റൈഡുകള്‍ പലതും തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. റൈഡുകളുടെ മാര്‍ക്കറ്റ് വില കണക്കാക്കി പി.ഡബ്ല്യു.ഡി മെക്കാനിക്കല്‍ വിഭാഗം വില മൂല്യനിര്‍ണയം നടത്തിയതിനാല്‍ ഈ റൈഡുകള്‍ മാര്‍ക്കറ്റ് നിരക്കിന് ലേലം ചെയ്യാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല.

റൈഡുകൾ മറ്റൊരിടത്തേക്ക് മാറ്റാൻ നഗരസഭ ആലോചിച്ചെങ്കിലും സ്ഥലം ലഭിക്കാതെ വന്നതോടെ പാർക്കിൽതന്നെ കിടക്കുകയാണ്. ഡി.ടി.പി.സി അമ്യൂസ്മെന്റ് പാർക്കുമായി ബന്ധപ്പെട്ട കരാർ പുതുക്കി നൽകുകയാണെങ്കിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ നഗരസഭ ആലോചിക്കുന്നുണ്ട്.

സ്ഥ​ലം വി​ട്ടു​ന​ൽ​കി​യാ​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ വ​രും

ക​രാ​ർ പു​തു​ക്കാ​തെ വ​ന്ന​തോ​ടെ കോ​ട്ട​ക്കു​ന്ന് അ​മ്യൂ​സ്മെ​ന്റ് പാ​ർ​ക്കി​ൽ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. ഡി.​ടി.​പി.​സി ക​രാ​ർ പു​തു​ക്കി സ്ഥ​ലം വി​ട്ടു​ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ ന​ഗ​ര​സ​ഭ​ക്ക് മ​റ്റു പ​ദ്ധ​തി​ക​ൾ സ്ഥ​ല​ത്ത് കൊ​ണ്ടു​വ​രാ​ൻ സ​ഹാ​യ​ക​ര​മാ​കും. പ​ദ്ധ​തി​ക്ക് ഫ​ണ്ട് പ്ര​ശ്ന​മാ​കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ഡി.​ടി.​പി.​സി​യു​ടെ​യും അ​നു​കൂ​ല തീ​രു​മാ​ന​മാ​ണ് വേ​ണ്ട​ത്.

-പി.​കെ. അ​ബ്ദു​ൽ ഹ​കീം, (ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ)

Tags:    
News Summary - Kottakunn amusement park is decaying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.