നിരത്തൊഴിഞ്ഞത് 5,336 സ്വകാര്യ ബസുകൾ; തകർച്ചയുടെ തുടർച്ച അക്കമിട്ട് വിദഗ്ധ സമിതി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച കോ​വി​ഡി​നു​മു​മ്പേ തു​ട​ങ്ങി​യ​താ​ണെ​ന്നും കാ​ൽ​നൂ​റ്റാ​ണ്ടാ​യി തു​ട​രു​ന്ന ത​ക​ർ​ച്ച​യു​ടെ സ്വാ​ഭാ​വി​ക തു​ട​ർ​ച്ച​യാ​ണ് ഇ​പ്പോ​ഴ​ത്തേ​തെ​ന്നും സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ട്. പ്രി​യ​ദ​ർ​ശി​നി സ​ർ​വി​സു​ക​ൾ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യു​ടെ പ്ര​തി​സ​ന്ധി​ക്ക് നേ​ർ​ക്കു​നേ​ർ കാ​ര​ണ​മാ​യി​ല്ലെ​ന്നും, എ​ന്നാ​ൽ ചി​ല മേ​ഖ​ല​ക​ളി​ൽ വ​രു​മാ​നം കു​റ​ച്ചെ​ന്നും കെ. ​പ​ത്​​മ​കു​മാ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

2001ൽ ​കേ​ര​ള​ത്തി​ൽ പെ​ർ​മി​റ്റോ​ടെ സ​ർ​വി​സ് ന​ട​ത്തി​യ​ത് 19,018 സ്വ​കാ​ര്യ ബ​സു​ക​ളാ​യി​രു​ന്നു. എ​ന്നാ​ൽ, 2026 മേ​യി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ത് 13,682 ആ​യി ചു​രു​ങ്ങി. 25 വ​ർ​ഷ​ത്തി​നി​ട​യി​ൽ 5,336 ബ​സു​ക​ളാ​ണ് കേ​ര​ള​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത ശൃം​ഖ​ല​യി​ൽ​നി​ന്ന് ഇ​ല്ലാ​താ​യ​ത്. ഇ​ക്കാ​ല​യ​ള​വി​ൽ ബ​സു​ക​ളു​ടെ ആ​കെ എ​ണ്ണ​ത്തി​ന്‍റെ 28.06 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യി.

കാ​ൽ​നൂ​റ്റാ​ണ്ടി​നി​ടെ ഒ​രു​വ​ർ​ഷം പോ​ലും സ്വ​കാ​ര്യ ബ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി​ല്ല. ഈ ​ത​ക​ർ​ച്ച 2018നു​ശേ​ഷം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​വു​ക​യും, 2020നു ​ശേ​ഷ​മു​ള്ള കോ​വി​ഡാ​ന​ന്ത​ര കാ​ല​ത്ത് വ​ള​രെ തീ​വ്ര​മാ​വു​ക​യും ചെ​യ്താ​യി റി​പ്പോ​ർ​ട്ട് അ​ടി​വ​ര​യി​ടു​ന്നു.

2020ന് ​ശേ​ഷ​മു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ബ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ കു​റ​വി​നെ വി​ദ​ഗ്ധ സ​മി​തി മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് കാ​ല​ത്തെ ക​ന​ത്ത ത​ക​ർ​ച്ച (2020-2022)യാ​ണ് ഇ​തി​ലൊ​ന്ന്. 2020ലെ ​ബ​സു​ക​ളു​ടെ വാ​ർ​ഷി​ക കു​റ​വ് 0.18 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ, 2021ലെ ​വാ​ർ​ഷി​ക കു​റ​വ് 4.21 ശ​ത​മാ​ന​വും 2022ൽ 4.19 ​ശ​ത​മാ​ന​വു​മാ​യി. 2020-ൽ 16,432 ​ആ​യി​രു​ന്ന ബ​സു​ക​ൾ 2022 ആ​യ​പ്പോ​ഴേ​ക്കും 15,082 ആ​യി കു​റ​ഞ്ഞു.

ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ, സ​ർ​വി​സ് ത​ട​സ്സ​ങ്ങ​ൾ, യാ​ത്ര​ക്കാ​രു​ടെ കു​റ​വ്, ക​ന​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി എ​ന്നി​വ​യാ​ണ് ബ​സ് വ്യ​വ​സാ​യ​ത്തെ ത​ക​ർ​ത്ത​ത്. ഡീ​സ​ൽ, ലൂ​ബ്രി​ക്ക​ന്റു​ക​ൾ എ​ന്നി​വ​യു​ടെ നി​ര​ന്ത​ര വി​ല​ക്ക​യ​റ്റം, ട​യ​ർ, സ്പെ​യ​ർ പാ​ർ​ട്സ് എ​ന്നി​വ​യു​ടെ ഉ​യ​ർ​ന്ന ചെ​ല​വ്, ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന വ​ർ​ധ​ന​ എ​ന്നി​വ​യാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

മ​റു​ഭാ​ഗ​ത്ത്​ വ​ലി​യ തു​ക വ​രു​ന്ന മോ​ട്ടോ​ർ വാ​ഹ​ന നി​കു​തി, വ​ർ​ഷാ​വ​ർ​ഷം വ​ർ​ധി​ക്കു​ന്ന ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി വി​ഹി​തം, പെ​ർ​മി​റ്റ് പു​തു​ക്ക​ൽ, ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സ് എ​ന്നി​വ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​കു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.