കണ്ടിരിക്കേണ്ട മനോഹര സ്ഥലങ്ങളുടെ പട്ടികയുമായി ടൈം മാഗസിൻ; ഇന്ത്യയിൽ നിന്ന് രണ്ടിടങ്ങൾ മാത്രം

2022 ൽ യാത്ര ചെയ്യാവുന്ന മനോഹര സ്ഥലങ്ങളുടെ പട്ടികയുമായി ടൈം മാഗസിൻ. 50 പ്ര​ദേശങ്ങളുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് രണ്ട് സ്ഥലങ്ങൾ മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചത്. കേരളവും അഹമ്മദാബാദുമാണത്.

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സംസ്ഥാനങ്ങളിലൊന്നാണു കേരളമെന്നു ടൈം മാഗസിൻ കുറിപ്പിൽ പറയുന്നു. പുതിയതായി ആരംഭിച്ച കാരവൻ ടൂറിസം, വാഗമണ്ണിലെ കാരവൻ പാർക്ക്, ഹൗസ്ബോട്ടുകൾ, കായലുകൾ, ക്ഷേത്രങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കുറിപ്പിൽ പരാമർശമുണ്ട്. സബർമതി ആശ്രമം മുതൽ സയൻസ് സിറ്റി വരെയുള്ള അഹമ്മദാബാദിലെ ആകർഷണങ്ങളെക്കുറിച്ചും ടൈം ലേഖനം പരാമർശിക്കുന്നുണ്ട്.

ഹൗസ്‌ബോട്ട് യാത്രയിലൂടെ സംസ്ഥാനം നേടിയ വിജയവും എടുത്തുപറഞ്ഞിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, സുസ്ഥിര വിനോദസഞ്ചാരത്തിന്റെ സമാനമായ വാഗ്ദാവുമായി കാരവാനുകളും ഇൗ വിജയം പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും മാഗസിൻ പറയുന്നു. ആയിരത്തിലധികം ക്യാമ്പർമാർ ഇതിനകം കേരളത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തിന്റെ വിജയമാണെന്നും മാഗസിനിലുണ്ട്.


ഇന്ത്യയിലെ ആദ്യത്തെ യുനെസ്‌കോയുടെ ലോക പൈതൃക നഗരമായ അഹമ്മദാബാദ്, സാംസ്‌കാരിക വിനോദസഞ്ചാരത്തിന്റെ മെക്കയാണ്. പുരാതന ലാൻഡ്‌മാർക്കുകളുടെയും സമകാലിക കണ്ടുപിടുത്തങ്ങളുടെയും കേന്ദ്രമാണ് ഇവിടമെന്നും മാഗസിൻ പറഞ്ഞു. സബർമതി നദിയുടെ തീരത്ത് 36 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ശാന്തമായ ഗാന്ധി ആശ്രമം മുതൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നൃത്തോത്സവമായി കണക്കാക്കപ്പെടുന്ന നവരാത്രി വരെ ആഘോഷംവരെ ഇതിൽ ഉൾപ്പെടുന്നു.

പട്ടികയിൽ യു.എ.ഇയിലെ റാസൽഖൈമ, ഉത്തായിലെ പാർക്ക് സിറ്റി, ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ്, സ്പെയിനിലെ വലെൻസിയ, ഭൂട്ടാനിലെ ട്രാൻസ് ഭൂട്ടാൻ ട്രയൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയം, ആർട്ടിക്, ബൊഗോട്ട, ലോവർ സാംബസി നാഷണൽ പാർക് സാംബിയ, ഇസ്താംബുൾ, കിഗാലി, റുവാണ്ട എന്നിവിടങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - TIME magazine picks Kerala, Ahmedabad as top tourist destinations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT