ലങ്ക സ്വപ്നംപോലെ...

ദാരിദ്ര്യത്തിലും ആ​ന്ത​രി​ക​മാ​യ ന​ന്മ​യും ക​രു​ത്തും മാ​ന്യ​ത​യും ലങ്കൻ ​ജ​ന​ത പു​ല​ര്‍ത്തു​ന്നു​ണ്ട്. സോളോ ട്രിപ്പിന്​ സ്​​ത്രീകൾക്ക്​ തിരഞ്ഞെടുക്കാവുന്ന മികച്ച ഡെസ്​റ്റിനേഷനാണ്​ ലങ്ക. ഒ​രി​ട​ത്തും അ​മാ​ന്യ​മാ​യ വ​ര്‍ത്ത​മാ​ന​ങ്ങ​ളി​ല്ല, തു​റി​ച്ചുനോ​ട്ട​ങ്ങ​ളി​ല്ല. കേരളത്തിൽ നിന്നാണ്​ എന്നറിയു​േമ്പാൾ കൂടുതൽ ഇഷ്​ടം പ്രകടിപ്പിക്കുന്നതായാണ്​ അനുഭവം. 

ഒറ്റച്ചാട്ടം. കടൽതാണ്ടി മറുകരയെത്തിയാൽ ലങ്ക. അങ്ങനെ സ്വപ്​നംകണ്ട കുട്ടിക്കാലം ആർക്കാണ്​ ഇല്ലാതിരിക്കുക? വേണ്ട. ധനുഷ്​കോടി സന്ദർശിച്ചിട്ടുണ്ട്​ എങ്കിൽ ആ മുനമ്പി​ന്റെ അറ്റത്തുകൂടി കടലിലൂടെ നടന്ന്​ ലങ്കയിലെ​ത്തണമെന്ന്​ വെറുതെയെങ്കിലും നിരീച്ചിട്ടുണ്ടാവില്ലേ. സത്യമാണ്​, നൂറുകണക്കിന്​ കഥകളിലൂടെ, ഇതിഹാസത്തിലൂടെ, മിത്തുകളിലൂടെ ശ്രീലങ്ക നമ്മോട്​ ചേർന്നുനിൽക്കുന്നു. ഒരിക്കൽ ‘സിലോൺ’ മലയാളിയുടെ ഭാഗ്യാന്വേഷണങ്ങളുടെ നാടായിരുന്ന കഥ വേറെ.

സത്യത്തിൽ ശ്രീലങ്ക തൊട്ടടുത്താണ്​. ഒറ്റച്ചാട്ടത്തി​ന്റെ സമയമേ വേണ്ടൂ. കൊച്ചിയിൽനിന്ന്​ ഒരു മണിക്കൂർകൊണ്ട്​ കൊളംബോയിൽ ഇറങ്ങാം. സുന്ദരവ​ും പ്രശാന്തവുമായ നാടി​ന്റെ ഒാരോ കോണും നിങ്ങളെ പിടിച്ചുവലിക്കും. ആതിഥ്യമര്യാദകളിൽ സ്വയം മറക്കും. ഒരു ദ്വീപ്​ രാജ്യത്തെക്കുറിച്ചുള്ള പലതരം ധാരണകൾ എല്ലാം ലങ്കയിൽ എത്തു​േമ്പാൾ തെറ്റും. അതിനാൽ മുൻവിധികൾ എല്ലാം മാറ്റിവെച്ച്​ ലങ്കയെ അറിയാൻ ശ്രമിക്കുക.

 

മറ്റൊരു കേരളം

നമ്മൾ മറ്റൊരു കേരളത്തിൽ ചെന്നിറങ്ങിയതായേ തോന്നൂ. സിംഹളീസിൽ എഴുതിയ ബോർഡുകൾ മാത്രമാണ്​ ചിലപ്പോഴെങ്കിലും സ്​ഥലവിഭ്രാന്തിയിൽ നിന്ന്​ രക്ഷിക്കുക. ന​മ്മു​ടെ വീ​ടു​ക​ള്‍, പ​ല​ച​ര​ക്കു​ക​ട​ക​ള്‍, പ​ച്ച​ക്ക​റി ക​ട​ക​ള്‍ എ​ല്ലാം ത​നി​പ്പ​ക​ര്‍പ്പാ​യി അ​വി​ടെയുണ്ട്​. കൊളംബോയിൽനിന്ന്​ യ​ാത്രക്കാരുടെ പ്രിയ ഇടമായ കാൻഡിയിലേക്കോ സിഗ്രിയയിലേക്കോ സഞ്ചരിക്കു​േമ്പാൾ നമ്മുടെ നാട്​ പിന്നിലോട്ട്​ ഒാടിമറയുന്നതാണ്​ കാണുക.

 

ശ്രീലങ്ക ശാന്തമാണ്

ആഭ്യന്തരയുദ്ധം ഏകപക്ഷീയമായി, കൂട്ടക്കൊലയിലൂടെ അടിച്ചമർത്തിയതോടെ ശ്രീലങ്ക ശാന്തമാണ്​. എന്നാൽ, ‘യുദ്ധടൂറിസം’ എന്ന മട്ടിലോ അല്ലാതെയോ സഞ്ചാരികൾ ഇപ്പോൾ അധികവും സഞ്ചരിക്കുന്നത്​ ജാഫ്​നയിലേക്കും തമിഴ്​ മേഖലകളിലേക്കുമാണ്​. കൊളം​േബായിൽനിന്ന്​ 400 കിലോമീറ്ററുണ്ട്​ ജാഫ്നയിലേക്ക്​. തമിഴ്​ ഗ്രാമങ്ങളുടെയും തീരദേശ സംസ്​കാരത്തി​ന്റെയും സുന്ദരമായ കാഴ്​ചകളാണ് അവിടെ കാത്തിരിക്കുന്നത്​. അനുരാധപുരവും കണ്ടാണ്​​ മിക്കവരുടെയും ജാഫ്​ന യാത്ര. ജാ​ഫ്ന​യി​ലേ​ക്ക് ഇ​പ്പോ​ള്‍ സു​ഖ​മാ​യി, പ്ര​ശ്ന​മി​ല്ലാ​തെ വ​ണ്ടി​യോ​ടി​ക്കാ​നാ​വു​മെ​ന്നും സു​ന്ദ​ര​മാ​യ ആ ​നാ​ട് കാ​ണേ​ണ്ട​താ​ണെ​ന്നും യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ ധനുഷ്​ നിർബന്ധിക്കു​േമ്പാൾ അവിടെയും കാണാതെ മടങ്ങാൻ മടിയാകും.

വിസ ഒാൺ അറൈവൽ

കൊളംബോയും തൊട്ടടുത്തുള്ള ഹിൽസ്​​റ്റേഷനായ കാൻഡിയും സിഗ്രിയയുമാണ്​ സന്ദർശകർ കൂടുതലായി എത്തുന്നത്. കാൻഡിയിലേക്ക്​ 120 കി.മീറ്റർ. സിഗ്രിയയിലേക്ക്​ 177 കി. മീറ്ററും. കാഴ്​ചയുടെ ധാരാളിത്തമാണ്​ രണ്ടിടത്തും നമ്മെ ക്ഷീണിപ്പിക്കുക. കാൻഡിയിലേക്ക്​ പൈതൃകപാതയിലൂടെ കുതിക്കുന്ന ട്രെയിനുണ്ട്​. പ്രകൃതിയെ അറിഞ്ഞു​േപാകാൻ മിക്കവരും ​െട്രയിൻ ആണ്​ ആശ്രയിക്കുന്നത്. മലകൾക്കിടയിലൂടെ, വയലുകളെയും വാഴത്തോപ്പുകളെയും പിന്നിട്ടുള്ള യാത്ര സ്വപ്​നംപോലെ സുന്ദരം. കാ​ന്‍ഡി​യി​ലെ മ​ല​മു​ക​ളി​ലെ ബു​ദ്ധ​മ​ത ദേ​വാ​ലയ​മാ​യ സാ​ന്ദ​ഗി​രി മ​ഹാസേ​യ​യി​ലെത്തിയ​പ്പോ​ള്‍ മ​ഴ തി​മ​ര്‍ത്തു​പെ​യ്തു. ച​വി​ട്ടു​പ​ടി​ക​ള്‍ ക​യ​റി​യെത്തിയ​പ്പോ​ള്‍ മ​ഴ​ക്കൊ​പ്പം കോ​ട​യും ത​ണു​പ്പും പ​ര​ന്നു​വ​ന്നു. കേ​ര​ള​ത്തി​ലെ അ​തേ കാ​ലാ​വ​സ്ഥത​ന്നെ​യാ​ണ് ല​ങ്ക​യി​ലും. ജൂണിൽ മഴക്കാലം തുടങ്ങും. ആഗസ്​റ്റു മുതൽ ഫെബ്രുവരിവരെയാണ്​ സീസൺ. ഏപ്രിൽ, മേയ്​ മാസങ്ങളിൽ യാത്ര ഒഴിവാക്കുന്നതാവും നല്ലത്​. യാത്രക്ക്​ വിസ മുൻകൂട്ടി എടുക്കേണ്ടതില്ല. കൊളംബോ വിമാനത്താവളത്തിൽ നിമിഷങ്ങൾ കൊണ്ട്​ വിസ ഒാൺ അറൈവൽ അടിച്ചുതരും. അഥവാ മുൻകൂട്ടി വിസ വേണമെന്ന്​ നിർബന്ധമാണെങ്കിൽ ഒരാൾക്ക്​ 25 ഡോളർ ഫീസായി നൽകണം.

 

തിരിച്ചുവരവിനൊരുങ്ങുന്ന ലങ്ക

സ​മ്പ​ന്ന​മാ​യ ഭൂ​ത​കാ​ല​ത്തി​ല്‍നി​ന്ന് ദ​ാരി​ദ്ര്യത്തിലേക്ക്​ കൂപ്പുകുത്തിയ ശ്രീലങ്ക കരകയറാനുള്ള ശ്രമത്തിലാണ്​. വിനോദ സഞ്ചാരമാണ്​ അവർ കാണുന്ന ഒര​ു വഴി. ദാരിദ്ര്യത്തിലും ആ​ന്ത​രി​ക​മാ​യ ന​ന്മ​യും ക​രു​ത്തും മാ​ന്യ​ത​യും ലങ്കൻ ​ജ​ന​ത പു​ല​ര്‍ത്തു​ന്നു​ണ്ട്. സോളോ ട്രിപ്പിന്​ സ്​​ത്രീകൾക്ക്​ തിരഞ്ഞെടുക്കാവുന്ന മികച്ച ഡെസ്​റ്റിനേഷനാണ്​ ലങ്ക. ഒ​രി​ട​ത്തും അ​മാ​ന്യ​മാ​യ വ​ര്‍ത്ത​മാ​ന​ങ്ങ​ളി​ല്ല, തു​റി​ച്ചു നോ​ട്ട​ങ്ങ​ളി​ല്ല, വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലെ പ​തി​വ് പി​ടി​ച്ചു​വ​ലി​ക്ക​ലു​ക​ളി​ല്ല. ഇന്ത്യയിൽനിന്നാണ്, കേരളത്തിൽനിന്നാണ്​ എന്നറിയു​േമ്പാൾ കൂടുതൽ ഇഷ്​ടം പ്രകടിപ്പിക്കുന്നതായാണ്​ അനുഭവം. ശ്രീ​ല​ങ്ക​ന്‍ രൂ​പ​ക്ക് ഇ​ന്ത്യ​ന്‍ രൂ​പ​യേ​ക്കാ​ള്‍ മൂല്യം കു​റ​വാ​ണ്. അ​വ​രു​ടെ ഒ​രു രൂ​പ ന​മ്മു​ടെ .28 പൈ​സ​യാ​ണ്. അ​തു​കൊ​ണ്ട് ചെ​റി​യ തു​ക​ക്ക് നന്നായി ആഘോഷിക്കാം. ന​മ്മു​ടെ വ​ട​യും സ​മൂ​സ​യു​മടക്കം എതാണ്ട്​ എല്ലാം അവിടെ ​ലഭി​ക്കും. ഇ​ന്ത്യ​ന​ല്ലാ​ത്ത ത​ദ്ദേ​ശീ​യ​മാ​യ വി​ഭ​വ​ങ്ങ​ളും ധാ​രാ​ളം.

 

ഏ​കാ​കി​യാ​യി ബു​ദ്ധ​ന്‍

ല​ങ്ക​യു​ടെ ഓ​രോ മു​ക്കി​ലും മൂ​ല​യി​ലും ബു​ദ്ധ​നു​ണ്ട്. മ​ല​യു​ടെ മു​ക​ളി​ലും വ​യ​ലു​ക​ളി​ലും തി​ര​ക്കേ​റി​യ ക​വ​ല​ക​ളി​ലു​മെ​ല്ലാം ഏ​കാ​കി​യാ​യി ബു​ദ്ധ​ന്‍ ധ്യാ​ന​ത്തി​ലി​രി​ക്കു​ന്നു. കാ​ന്‍ഡ​ിയി​ലെ ‘ടെം​പ്ള്‍ ഓ​ഫ് ടൂത്ത്’ മു​ത​ല്‍ കൊ​ളം​ബോ ന​ഗ​ര​ത്തി​ലെ ഗം​ഗാ​രാ​മയ്യ അ​മ്പ​ലം​വ​രെ കാ​ണാ​ന്‍ ഏ​റെ. കൊളംബോ നഗരത്തിൽപെട്ട മേഖലയിലെ റെഡ്​ മോസ്​ക്​ (Jami-Ul-Alfar Mosque) കാണേണ്ടതു തന്നെ. ഇന്ത്യൻ മുസ്​ലിംകൾ പണി കഴിപ്പിച്ചതാണ്​ 115 വർഷം പഴക്കമുള്ള പള്ളി. നഗരത്തിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നാണ്​ ​പേട്ട (Pettah). കൊളംബോയിൽ സ്വാതന്ത്ര്യ ചത്വരം, കാളീശ്വരം കോവിൽ, കൊളംബോ ബീച്ച്​, ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ ലോട്ടസ്​ ടവർ, കടൽതീരത്തെ പഴയ പാർലമെന്റ് മന്ദിരം എന്നിങ്ങനെ മഹാനഗരത്തിൽ കാണാനും അറിയാനും ഒത്തിരി. ബുദ്ധദേവാലയങ്ങളിലടക്കം ഒരിടത്തും നിയന്ത്രണങ്ങളുടെ കാർക്കശ്യമില്ല. സംസ്​കാരങ്ങളെ അപമാനിക്കാതിരിക്കുക മാത്രമേ സന്ദർശകർ ചെയ്യേണ്ടതുള്ളൂ. ബുദ്ധവിഗ്രഹങ്ങൾക്ക് നേരെ പിൻതിരിഞ്ഞ്​ നിന്ന്​ ചിത്രങ്ങൾ എടുക്കരുത്​.

 

കൊ​ളം​ബോ വർണപ്രപഞ്ചം

കൊ​ളം​ബോ തി​ര​ക്കി​ല്ലാ​ത്ത, ശാ​ന്ത​മാ​യ ന​ഗ​ര​മാ​ണ്. കൊ​ളോ​ണി​യ​ല്‍ എ​ടു​പ്പു​ക​ളും ദാ​രി​ദ്ര്യ​വും സ​മ്പ​ന്ന​ത​യും വി​ളി​ച്ചുപ​റ​യു​ന്ന കെ​ട്ടി​ട​ങ്ങ​ളു​മെ​ല്ലാം അ​വി​ടെ​യു​ണ്ട്. കാ​ന്‍ഡി​യി​ലും സി​ഗ്രി​യ​യി​ലു​ം മറ്റ്​ ഉൾനാടുകളിലുമെല്ലാമു​ള്ള​ത് ദാ​രി​ദ്ര്യ​ത്തി​​ന്റെ മു​ഖ​മാ​ണ്. താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ലും വ​സ്ത്ര​ങ്ങ​ളി​ലും ഒ​ന്നും ആ​ഡം​ബ​രം ദൃ​ശ്യ​മ​ല്ല. മു​ട്ടോ​ള​മെത്തു​ന്ന പാ​വാ​ട​യും ഫ്രോ​ക്കു​മാ​ണ് മി​ക്ക​വ​രു​ടെ​യും വേ​ഷം. എ​ന്നാ​ല്‍, അ​ത​ല്ല കൊ​ളം​ബോ​യി​ല്‍. വർണപ്രപഞ്ചം. അ​തി​സ​മ്പ​ന്ന​ര്‍ താ​മ​സി​ക്കു​ന്ന ന​ഗ​ര​മാണത്​. ഇ​ന്ത്യ​യി​ലെ യു​വ​ത്വ​ത്തെ​പ്പോ​ലെ ശ്രീ​ല​ങ്ക​ന്‍ ചെ​റു​പ്പ​വും യൂ​റോ​പ്പി​ലേ​ക്ക് നാ​ടു​വി​ടാ​ന്‍ സ്വ​പ്നം കാ​ണു​ന്ന​താ​യി തോ​ന്നി. സ്വ​ന്ത​മാ​യി ഒ​രു വാ​ഹ​നം വാ​ങ്ങു​ക വി​ല​യു​ടെ ആ​ധി​ക്യം മൂ​ലം കഴിയില്ലെ​ന്ന് ശ്രീ​ല​ങ്ക​ക്കാ​ര്‍ പ​റ​യു​ന്ന​ത് സ​ത്യം. അതേസമയം, ഇന്ത്യയിൽനിന്ന്​ ഇപ്പോൾ ധാരാളം ‘ഡെസ്​റ്റിനേഷൻ വെഡിങ്ങുകൾ’ കൊള​ംബോയിൽ നടക്കുന്നുണ്ട്​. ‘ചെലവ്​ കുറഞ്ഞ’ ആഡംബര വിവാഹങ്ങൾക്ക്​ ​അവിടം നല്ലൊരു വേദിയാണെന്നതിൽ സംശയമില്ല.

 

ലങ്ക മാറുന്നു

കൊളംബോ അടിമുടി മാറുകയാണ്​. ഏക്കറുകണക്കിന്​ കടൽ നികത്തി അവിടെ പോർട്ട്​ സിറ്റി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. നിക്ഷേപകർക്ക്​ വേണ്ടി ദുബൈ സിറ്റിപോലെ ഒന്ന്​ നിർമിച്ചെടുക്കാനാണ്​ അതി ബൃഹത്തായ പദ്ധതി ഒരുങ്ങുന്നത്​. ടൂറിസം വികസിപ്പിക്കാൻ പഴമയുടെ സൗന്ദര്യം മാത്രം പോരെന്നതാകും പുതിയ നീക്കത്തിന്​ പിന്നിൽ. അതുവഴി മറ്റൊരു ലങ്കയിലേക്ക്​ ചുവടുമാറ്റം അവിടെ നടക്കുന്നുവെന്ന്​ പെ​െട്ടന്ന്​ തിരിച്ചറിയാനാകും. ഒരു അഞ്ചു-പത്ത്​ വർഷം കഴിഞ്ഞ്​ ചെല്ല​ുേമ്പാൾ തീർത്തും മാറിപ്പോയ ലങ്കയാകും സന്ദർശകരെ കാത്തിരിക്കുക.​

Tags:    
News Summary - Sri Lanka tourist place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.