സന്ദർശകർക്ക് അനുമതി....പറമ്പിക്കുളത്ത് പാറിനടക്കാം

പ​റ​മ്പി​ക്കു​ളം (പാലക്കാട്​): സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ങ്ങി പ​റ​മ്പി​ക്കു​ളം ക​ടു​വാ​സ​ങ്കേ​തം. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​മ്പ​തു​മാ​സ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സ​ന്ദ​ർ​ശ​ക വി​ല​ക്ക് നീ​ക്കി വ​നം​വ​കു​പ്പ്.

ശ​നി​യാ​ഴ്​​ച മു​ത​ൽ​ക്കാ​ണ് പ​റ​മ്പി​ക്കു​ളം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​ന​ൽ​കു​ന്ന​ത്. സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി സ​ഫാ​രി​യും താ​മ​സ സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് ചെ​യ്തു ന​ൽ​കു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​ണ് സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കു​ന്ന​ത്.

സ​ഫാ​രി​ക​ൾ​ക്ക് വ​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെൻറ​റി​ൽ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യ​ണം. ബു​ക്കി​ങ് ചെ​യ്യാ​തെ വ​രു​ന്ന സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. www..parambilkulam.com. ​ഫോ​ൺ: 9442201690, 9442201691. 

പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലാണ്​ പറമ്പിക്കുളം കടുവ സ​ങ്കേതം. അതേസമയം, പഞ്ചായത്ത്​ ആസ്​ഥാനത്തുനിന്ന്​ റോഡുമാർഗം പൊള്ളാച്ചി വഴി 60ലേറെ കിലോമീറ്റർ തമിഴ്​നാട്ടിലൂടെ ചുറ്റിവേണം കാടി​െൻറ മടിത്തട്ടിൽ ഒളിച്ചിരിക്കുന്നു ഇൗ മനോഹരമായ പ്രദേശത്ത്​ എത്താൻ.

2010ൽ ഇവിടം കടുവ സങ്കേതമായി പ്രഖ്യാപിച്ചു. കടുവ, പുലി, ആന, കാട്ടുപോത്ത്, വരയാട്, മുതല തുടങ്ങിയ വന്യജീവികള്‍ പറമ്പിക്കുളത്തെ സമ്പന്നമാക്കുന്നു. വിവിധ ആദിവാസി ഗോത്രവിഭാഗങ്ങളുടെ വാസസ്ഥലം കൂടിയാണ് പറമ്പിക്കുളം. 

ട്രക്കിങ്​, ജംഗിള്‍ സഫാരി, നാച്വറല്‍ ക്യാമ്പ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പാക്കേജുകള്‍ സഞ്ചാരികള്‍ക്കായി വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. കൂടാതെ മരമുകളിലെയും കുടിലുകളിലെയും പുഴയോരത്തെയും താമസം നവ്യാനുഭവമാകും. ലോകത്തിലെ ഏറ്റവും വലിപ്പമുള്ള തേക്കുകളിലൊന്നായ കന്നിമാരയും പറമ്പിക്കുളത്തി​െൻറ അഭിമാനമായി ഉയർന്നുനിൽക്കുന്നു. ഏഴ്​ മീറ്റർ വണ്ണവും 40 മീറ്റർ ഉയരവുമുണ്ട്​ ഇതിന്​. 450ലധികം വർഷങ്ങൾക്ക്​ മുകളിലാണ് ഇതി​െൻറ പ്രായം​. ആധുനികതയുടെ തിരക്കുകളും ബഹളങ്ങളും അന്യമായ പറമ്പിക്കുളം ഏതൊരു സഞ്ചാരിയുടെയും മനം കീഴടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.