ആ ആഗ്രഹം തൽക്കാലം മനസ്സിൽ വെക്കാം; 'ദൈവത്തി​െൻറ ദ്വീപി'ലേക്ക്​​ സഞ്ചാരികൾക്ക്​​ ഉടൻ പറക്കാനാവില്ല

ലോകത്തി​െൻറ പലഭാഗങ്ങളും സഞ്ചാരികളെ സ്വാഗതം ചെയ്യു​േമ്പാൾ ഇവിടെ ഒരുനാട്​ വിദേശികൾക്ക്​ മുന്നിൽ വാതിൽ കൊട്ടിയടക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും പ്രശസ്​ത ടൂറിസ്​റ്റ്​ കേന്ദ്രമായ ഇന്തോനേഷ്യയിലെ ബാലി ദ്വീപാണ്​​ വിദേശികൾക്ക്​ തൽക്കാലം പ്രവേശനം വിലക്കിയിരിക്കുന്നത്​.

നേരത്തെ ഡിസംബർ ഒന്ന്​ മുതൽ വിദേശ സഞ്ചാരികൾക്ക്​ ബാലിയിലേക്ക്​ പ്രവേശന അനുമതി നൽകുമെന്ന്​​ കിംവദന്തികൾ ഉയർന്നിരുന്നു. എന്നാൽ, അക്കാര്യം തെറ്റാണെന്ന്​ ബാലി ഡെപ്യൂട്ടി ഗവർണർ അറിയിച്ചു. അതേസമയം, അടുത്തവർഷം ആദ്യത്തോടെ വിദേശ ടൂറിസ്​റ്റുകൾക്ക്​ പ്രവേശന അനുമതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ദൈവത്തിൻ്റെ ദ്വീപെന്ന് വിശേഷിപ്പിക്കുന്ന ബാലിയിൽ നിലവിൽ പ്രാദേശിക സഞ്ചാരികൾ വരുന്നുണ്ട്​. ടൂറിസം സീസൺ കൂടിയാണ്​ ഇപ്പോൾ ഇവിടെ​. കോവിഡിനെ തുടർന്ന്​ നഷ്​ടത്തിലായ ടൂറിസ​ം മേഖലയെ ഉത്തേജിപ്പിക്കാൻ നിരവധി പദ്ധതികൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്​.​ ഇവിടെ വിമാനമിറങ്ങുന്നവരിൽനിന്ന്​ എയർപോർട്ട്​ ടാക്​സ്​ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഹോട്ടലുകളുടെ നിരക്കും കുത്തനെ കുറഞ്ഞിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.