കോഴിക്കോട്: അവധിക്കാലത്ത് കൂടുതൽ ഉല്ലാസയാത്രകളുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്‍. സംസ്ഥാനത്തെ മിക്ക കെ.എസ്.ആർ.ടി.സി യൂണിറ്റുകളിൽ നിന്നും ഉല്ലാസയാത്രകളുണ്ട്. കോഴിക്കോട് യൂണിറ്റ് ഏപ്രിൽ മാസം 13 വിനോദയാത്രകളാണ് ഒരുക്കുന്നത്. വാഗമണ്‍, അതിരപ്പിള്ളി, മൂന്നാര്‍, ഗവി, സൈലന്റ് വാലി തുടങ്ങി ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് യാത്രകള്‍. വിശദവിവരങ്ങൾക്കും ബുക്കിങ്ങിനുമായി 9946068832, 9544477954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഏപ്രില്‍ ഒന്ന്, 15, 27 -ഇലവീഴാപൂഞ്ചിറ-ഇല്ലിക്കല്‍ കല്ല്- ഒരുദിവസം
ഏപ്രില്‍ രണ്ട്, അഞ്ച്, 12, 19, 26 -അതിരപ്പിള്ളി-മൂന്നാര്‍ (അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി ഡാം, ഇരവികുളം നാഷണല്‍പാര്‍ക്ക്, കുണ്ടള ഡാം, മാട്ടുപ്പെട്ടി, ഷൂട്ടിങ് പോയിന്റ്, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍)-രണ്ടുദിവസം
ഏപ്രില്‍ രണ്ട്, ആറ്്, 27-നിലമ്പൂര്‍ (കനോലി പ്ലോട്ട്, തേക്ക് മ്യൂസിയം, മിനി ഊട്ടി, ബംഗ്ലാവ്)-ഒരുദിവസം
ഏപ്രില്‍ മൂന്ന്-വാഗമണ്‍-കുമരകം-രണ്ടുദിവസം
ഏപ്രില്‍ ആറ്്, 13, 20, 27-നെല്ലിയാമ്പതി (സീതാര്‍ക്കുണ്ട്, കേശവന്‍പാറ, പോത്തുണ്ടി ഡാം, വരയാട് മല, ഓറഞ്ച് ഫാം)-ഒരു ദിവസം
ഏപ്രില്‍ എട്ട്, 17, 29-ഗവി-അടവി-പരുന്തന്‍പാറ (അടവിയില്‍ കുട്ടവഞ്ചി സവാരി, ഗവി കാട്)-രണ്ടുദിവസം
ഏപ്രില്‍ 10, 24-മലക്കപ്പാറ-ഒരുദിവസം
ഏപ്രില്‍ 13, 27-കണ്ണൂര്‍ (കണ്ണൂര്‍ ഫോര്‍ട്ട്, അറയ്ക്കല്‍ മ്യൂസിയം, വയലപ്ര പാര്‍ക്ക്, പയ്യാമ്പലം ബീച്ച്, മാട്ടൂര്‍ പെറ്റ് സ്റ്റേഷന്‍)-ഒരു ദിവസം
ഏപ്രില്‍ 17-വാഗമണ്‍-മാംഗോ മെഡോസ് (മെഡോസ്, പൈന്‍ ഫോറസ്റ്റ്, ജീപ്പ് സഫാരി, അഡ്വഞ്ചര്‍ പാര്‍ക്ക്)-രണ്ടുദിവസം
ഏപ്രില്‍ 20-വയനാട് (എന്റെ ഊര്, പൂക്കോട് തടാകം, കാരാപ്പുഴ ഡാം, അമ്പലവയല്‍ മ്യൂസിയം, ഹണി മ്യൂസിയം)-ഒരുദിവസം
ഏപ്രില്‍ 25-സൈലന്റ് വാലി (കാഞ്ഞിരപ്പുഴ ഡാം, കാട് ആസ്വദിക്കല്‍)-ഒരുദിവസം
ഏപ്രില്‍ 26-നെഫെര്‍റ്റിറ്റി-ക്രൂയിസ് കപ്പല്‍ (അഞ്ചു മണിക്കൂര്‍ ആഡംബരക്കപ്പല്‍ യാത്ര, അപ്പര്‍ഡക്ക് യാത്ര, സണ്‍സെറ്റ്)-ഒരുദിവസം
ഏപ്രില്‍ 29-ഹൗസ്‌ബോട്ട്-ആലപ്പുഴ-ഒരുദിവസം
ഗവി-അടവി-പരുന്തുംപാറ (രണ്ട് ദിവസം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.