യാത്രകളും ഫൊട്ടോഗ്രഫിയും ഇഷ്ടപ്പെടുന്നവര്‍ക്ക് കുന്‍സും കഫേ

സ്വസ്ഥമായി ഇരിക്കാനും ചിന്തിക്കാനും ക്രിയേറ്റീവായ പദ്ധതികള്‍ പ്ളാന്‍ ചെയ്യാനും യാത്രികര്‍ക്ക് ഡല്‍ഹിയില്‍ ഒരിടം

വൈറസ് ബാധയേറ്റ ലാപ്ടോപിന്‍െറ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് സുഹൃത്ത് ഏറ്റപ്പോള്‍, സ്വസ്ഥമായിരിക്കാന്‍ ഇടം തേടിയാണ് ഞങ്ങള്‍ഹോസ് കാസ് വില്ളേജിലത്തെിയത്. വില്ളേജിലൂടെ മൂന്നു മിനിറ്റ് നടന്നാല്‍ ഇടതുവശത്ത് രണ്ടാമത് കാണുന്ന റോഡിലൂടെ നാലടി നടന്നാല്‍ കുന്‍സും ട്രാവല്‍ കഫേ കാണാം. ഫോട്ടോഗ്രാഫര്‍മാരുടേയും ട്രാവലേഴ്സിന്‍േറയും ഫേവറിറ്റ് ഡെസ്റ്റിനേഷന്‍. ഇത്രയും കാലത്തെ യാത്രകള്‍ക്കിടയില്‍ ഇങ്ങനെയൊരു സ്ഥലം ഞാന്‍ കണ്ടിട്ടില്ല.
സൗകര്യം പോലെ കിട്ടിയ കസേരകളില്‍ ഞങ്ങള്‍ ഇരുന്നു. ടീപ്പോയില്‍ ലാപ്ടോപ്പുകള്‍ സ്ഥാപിച്ചു. അഞ്ച് പ്ളഗ് പോയിന്‍റുള്ള കണക്ഷന്‍ ബോക്സില്‍ നിന്ന് രണ്ടെണ്ണം ഞങ്ങള്‍ സ്വന്തമാക്കി. ലാപ്ടോപ്പ് ഓപ്പണ്‍ ചെയ്യുന്നതിനിടയില്‍ നിഹാദ് കുന്‍സുമിനെ പരിചയപ്പെടുത്തി.

അജയ് ജയിന്‍ എന്ന ട്രാവലര്‍ കം ഫോട്ടോഗ്രാഫര്‍ ആണ് ‘കുന്‍സു’മിനു പിന്നില്‍. ബേസിക്കലി അങ്ങേര്‍ എന്‍ജിനീയര്‍ ആണ്. യാത്രകളെയും ഫോട്ടോഗ്രഫിയെയും സ്നേഹിക്കുന്നവര്‍ക്ക് ഒത്തുചേരാന്‍ ഒരിടം എന്ന ആശയത്തില്‍ നിന്നാണ് കുന്‍സുമിന്‍െറ പിറവി. സ്വസ്ഥമായി ഇരിക്കാന്‍ ഡല്‍ഹിയില്‍ ഒരിടം.  2007ല്‍ പിറന്ന് 2013ല്‍ എത്തുമ്പോള്‍ കുന്‍സുമിന് ബാല്യത്തിന്‍െറ സൗന്ദര്യവും, യൗവനത്തിന്‍െറ ശോഭയും, പക്വത കലര്‍ന്ന കാഴ്ചപ്പാടുകളും മാത്രം. യാത്രാപ്രേമികളുടെ ഇഷ്ടങ്ങളിലൊന്നായ ഹിമാചല്‍ പ്രദേശിലെ കുന്‍സും പാസ് ആണ് എന്ന പേരിന് പിന്നില്‍.


ആകപ്പാടെ ഒരു വണ്ടര്‍ലാന്‍ഡ് ഫീലിങാണ് ഇവിടെ. നേരെ അങ്ങ് കയറിച്ചെല്ലുക, ഒഴിവുള്ള സീറ്റില്‍ ഇരിക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യങ്ങള്‍ ചെയ്യാം. എഴുത്തോ വായനയോ എന്തുമാകട്ടെ.
ഫോട്ടോഗ്രഫി വര്‍ക്ഷോപ്പുകള്‍, എഴുത്തുകാരുമായി സംവാദം. ചിലപ്പോള്‍ ഷോര്‍ട്ട് ഫിലിമുകളുടെ ഷോര്‍ട്ട് ഫെസ്റ്റിവല്‍. മറ്റുചിലപ്പോള്‍ കണ്‍സെര്‍ട്ടുകള്‍ ആസ്വദിക്കാനുള്ള ഭാഗ്യവും ലഭിക്കും. പരിപാടികളൊന്നുമില്ലാത്തപ്പോള്‍ ശാന്തം സ്വസ്ഥം. കാപ്പി കുടിച്ച് കുക്കീസും കഴിച്ച് സ്വസ്ഥമായി അവനവന്‍െറ പണി ചെയ്യാം. ശല്യപ്പെടുത്താന്‍ ആരുമില്ല, ഒരു ഈച്ചപോലും.

സ്വന്തം മുറിയില്‍ എനിക്ക് കിട്ടാത്ത ഒരു സ്പേസ് കുന്‍സുമില്‍ കിട്ടി എന്നു പറഞ്ഞാല്‍ അതിശയോക്തി ആകില്ല. ഫോണ്‍ ‘ബ്ളാക്ബെറി’ അല്ലാത്തതിനാല്‍ നോനെറ്റ് വര്‍ക്ക് കവറേജ്. ഇത്തിരിപ്പോന്ന ആ സ്ഥലപരിമിതികള്‍ക്കുള്ളില്‍ അപരിചിതര്‍ മാത്രമായിരുന്നു ഉള്ളതെങ്കിലും കുന്‍സുമില്‍ എത്തുന്നതോടെ എല്ലാവരും പരിചിതര്‍. പക്ഷേ, ആരും ആരെയും ശല്യപ്പെടുത്തില്ല. ഫ്രീ ടു സിറ്റ്, ഫ്രീ ടു തിങ്ക്, ഫ്രീ ടു റൈറ്റ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം ഏഴര വരെയാണ് സമയം. ബോറടിക്കുമ്പോള്‍ കോഫിക്ക് പറയാം, കോഫിയും കൂക്കീസും കിട്ടും. സിഗരറ്റ് വലിക്കണമെന്നുണ്ടെങ്കില്‍ പുറത്തു പോണം.

നോ ബില്‍..! കുന്‍സുമിന്‍െറ ഹൈലൈറ്റ് എന്നു വേണമെങ്കില്‍ പറയാം. ബില്‍ ഇല്ല. കോണ്‍ട്രിബ്യൂഷന്‍ ബോക്സ് ഉണ്ട്, കുന്‍സും വിട്ട് ഇറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് സൗകര്യമുള്ള ഒരു തുക അതിലിടാം, ഒന്നും ഇട്ടില്ളെങ്കിലും  നോ പ്രോബ്ളം. പക്ഷേ, ബില്‍ കിട്ടാത്തതു കൊണ്ട് കുന്‍സുമിന്‍െറ സൗകര്യങ്ങള്‍ സൗജന്യമായി ആസ്വദിച്ച് മടങ്ങുന്നവര്‍, കോണ്‍ട്രിബ്യൂഷന്‍ ബോക്സില്‍ എന്തെങ്കിലും ഇടാതെ കുന്‍സും വിട്ട് ഇറങ്ങുന്നവര്‍, ഇല്ല എന്നു തന്നെ പറയാം. പത്തു രൂപ ഇടുന്നവര്‍, 20ഉം 50ഉം രൂപ ഇടുന്നവര്‍. എന്നാല്‍, കടുത്ത ഡിപ്രഷന്‍ വേട്ടയാടിയപ്പോള്‍ കുന്‍സുമില്‍ സ്ഥിരമായി എത്തിയ സുഹൃത്ത് മാനസികമായി റിലാക്സേഷന്‍ നേടിയപ്പോള്‍ ഇട്ടത് 5000 രൂപ. അതാണ് കൂന്‍സും. ടൈം പാസിനായി കുന്‍സുമില്‍ എത്തുന്നവര്‍ക്ക് മിനിട്ടുകള്‍ക്കുള്ളില്‍ തിരിച്ചു പോകാം. കൂന്‍സുമിനെ മനസിലാക്കുന്നവര്‍ക്ക് മാത്രമാണ് ഒരു ലോംഗ്ടൈം അവിടെ ചെലവഴിക്കാന്‍ കഴിയുകയുള്ളൂ.

ഇത്രയധികം ട്രാവല്‍ മാഗസിനുകള്‍ ഇന്ത്യയില്‍ ഇറങ്ങുന്നുണ്ടെന്ന് മനസിലായത് കുന്‍സുമില്‍ എത്തിയപ്പോഴാണ്. ഒട്ടുമിക്ക എല്ലാ ഇംഗ്ളീഷ് ട്രാവല്‍ മാഗസിനുകളും കുന്‍സുമില്‍ വായനക്കായി ലഭിക്കും. അജയ് ജയിന്‍െറ പുസ്തകങ്ങളും ഫോട്ടോകളും ഇവിടെ വാങ്ങാന്‍ ലഭിക്കും. സ്വദേശികളെ പോലെ തന്നെ കുന്‍സും തേടിയത്തെുന്നവരില്‍ വിദേശികളും ഉണ്ട്. പുതിയ സൗഹൃദങ്ങള്‍, യാത്രകളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍.
യാത്രയും ഫോട്ടോഗ്രഫിയും ഇഷ്ടപ്പെടുന്നവര്‍ കുന്‍സും എന്തായാലും കണ്ടിരിക്കണം. കുന്‍സുമില്‍ അന്നുമാത്രമല്ല ഞാന്‍ പോയത്. പിന്നെ പലപ്പോഴും... അത് ഒരു ലഹരിയായി പടര്‍ന്നിരിക്കുന്നു!

how to reach
T-49, GF, Hauz Khas Village,
New Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.