സഞ്ചാരികൾക്ക് 'റാറ്റ് ടൂർ' പാക്കേജുമായി ന്യൂയോർക്ക്

ന്യൂയോർക്ക്: ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ന്യൂയോർക്ക്. സ്റ്റാച്യു ഓഫ് ലിബർട്ടി, സെൻട്രൽ പാർക്ക്, ടൈംസ് സ്‌ക്വയർ തുടങ്ങി നിരവധി സ്ഥലങ്ങള്‍ കാണാൻ പതിനായിരക്കണക്കിന് വിനോദസഞ്ചാരികൾ വർഷം തോറും ന്യൂയോർക്കിലെതാറുണ്ട്.

എന്നാൽ ന്യൂയോർക്കിലെത്തുന്ന സഞ്ചാരികൾക്കായി വ്യത്യസ്തമായ ടൂർ പാക്കേജാണ് നഗരം പരിചപ്പെടുത്തുന്നത്. രാത്രിയിൽ സഞ്ചാരികൾക്ക് എലികളെ കാണാൻ പോകുന്നതിനുള്ള ടൂർ പാക്കേജാണിത്. 'റാറ്റ് ടൂർ' എന്ന പേരിലാണ് പുതിയ ടൂർ പാക്കേജ് അവതരിപ്പിക്കുന്നത്.

ന്യൂയോർക്ക് നഗരം എലികളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. നിലവിൽ 30 ലക്ഷത്തിലധികം എലികൾ നഗരത്തിലുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എലി ശല്യത്തെ ടൂറിസവുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ് ന്യൂയോർക്ക്.

നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ന്യൂയോർക്ക് സിറ്റിയിലെ ടൂർ ഗൈഡുമാർ വിനോദസഞ്ചാരികളുമായി എത്താറുണ്ട്. ഇതിനൊപ്പമാണ് എലികളെ കാണാനുള്ള ടൂറും വൈറലാവുന്നത്. ടൂർ ഗൈഡായ കെന്നി ബോൾവെർക്ക് സഞ്ചാരികൾ എലികളെ കാണാനെത്തുന്ന ഒരു വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

ന്യൂയോർക്കിന്‍റെ വിവിധ ഭാഗങ്ങളിലുള്ള എലികളെ കാണാൻ ഒന്നുരണ്ട് മണിക്കൂർ സഞ്ചാരികൾക്ക് അവസരം ഒരുക്കുന്നുണ്ട്. എവിടെയൊക്കെ എലികളെ കാണാം എന്നതിന്റെ 'റാറ്റ് ടൂർ' മാപ്പും ടൂറിസ്റ്റ് ഗൈഡ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

എലികൾ എവിടെയാണ് കാണപ്പെടുന്നതെന്ന് അന്വേഷിച്ച് നിരവധി പേർ വിളിക്കാറുണ്ടെന്ന് മറ്റൊരു ടൂറിസ്റ്റ് ഗൈഡും പറഞ്ഞു. എലികളുടെ വീഡിയോ കാണാൻ നിരവധി പേർ കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

Tags:    
News Summary - 'Rat Tours' Take Over New York As Rodent Population Explodes In City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.