ഇന്ത്യയിലെ ആദ്യ ഇൻഡോർ സ്​കീയിങ്​ പാർക്ക്​; മഞ്ഞിലെ സാഹസങ്ങൾക്ക് ഇനി​ കുഫ്രിയിലേക്ക്​ പോകാം

ഷിംല: ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ സ്​കീയിങ്​ പാർക്ക്​ ഹിമാചൽ പ്രദേശിന്‍റെ തലസ്​ഥാനമായ ഷിംലയുടെ സമീപത്തെ കുഫ്രിയിൽ വരുന്നു. സംസ്ഥാനത്തെ ടൂറിസം വികസനം കൂടുതൽ ഉത്തേജിപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ പുതിയ പദ്ധതി.

ഇതുമായി ബന്ധപ്പെട്ട്​ ഹിമാചൽ സർക്കാറും നാഗ്‌സൺ ഡെവലപ്പേഴ്​സും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. മാർച്ചിൽ ഇതിന്‍റെ നിർമാണം ആരംഭിക്കും. 2022 ഏപ്രിലോടുകൂടി പാർക്ക്​ സഞ്ചാരികൾക്കായി തുറന്നുകൊടുക്കും.

5.04 ഏക്കറിലാണ്​ പാർക്ക്​ നിർമിക്കുക. 250 കോടി രൂപയാണ്​ ചെലവ്​ പ്രതീക്ഷിക്കുന്നത്​. പഞ്ചനക്ഷത്ര ഹോട്ടൽ, ഷോപ്പിംഗ് മാൾ, അമ്യൂസ്മെന്‍റ്​ പാർക്ക്, ഗെയിമിംഗ് സോൺ, ഷോപ്പിംഗ് ആർക്കേഡ്, ഫുഡ് കോർട്ട്, ആയിരത്തിലധികം വാഹനങ്ങൾ ഉൾക്കൊള്ളുന്ന പാർക്കിങ്​ സൗകര്യം എന്നിവയും പദ്ധതിയിൽ ഉൾപ്പെടും.

സ്​കീയിങ്​ പാർക്ക്​ വരുന്നതോടെ കൂടുതൽ സഞ്ചാരികൾ സംസ്​ഥാന​ത്തേക്ക്​ എത്തുമെന്നാണ്​ സർക്കാറിന്‍റെ പ്രതീക്ഷ. ഇതുവഴി ആയിരത്തോളം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്​ടിക്കാനും സാധിക്കും.

Tags:    
News Summary - India's first indoor skiing park; Let's go to Kufri for snow adventures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.