എവറസ്​റ്റ്​ കീഴടക്കുന്ന ആദ്യത്തെ അന്ധനായ ഏഷ്യക്കാരനായി ഷ്യാങ്​ ഹോങ്​​

കാഠ്​മണ്ഡു: എവറസ്​റ്റ്​ കീഴടക്കുന്ന ആദ്യത്തെ അന്ധനായ ഏഷ്യക്കാരനായി ചൈനയിൽ നിന്നുള്ള ഷ്യാങ്​ ഹോങ്​. 44കാരനായ ഷ്യാങ്​ ഹോങ്​ അന്ധരുടെ വിഭാഗത്തിൽ നിന്നും ​ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെയാളാണ്​.

എല്ലാ വൻകരയിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുകയാണ്​ ത​െൻറ ലക്ഷ്യമെന്ന്​ നേട്ടത്തിന്​ ശേഷം ഷ്യാങ്​ ഹോങ്​ പ്രതികരിച്ചു. മെയ്​ 24നാണ്​ നേട്ടം പൂർത്തിയാക്കി ഷ്യാങ് കാഠ്​മണ്ഡുവിൽ തിരികെയെത്തിയത്​.

2001ൽ എവറസ്​റ്റ്​ കീഴടക്കിയ അന്ധനായ എറിക്​ വൈൻമെയറിൽ നിന്നാണ്​ തനിക്ക്​ പ്രചോദനം ലഭിച്ചതെന്ന്​ ഷ്യാങ് പ്രതികരിച്ചു. ''എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഏറ്റവും ഉയർന്ന കൊടുമുടികൾ കീഴടക്കി തനിക്ക 'ഗ്രാൻഡ്​ സ്ലാം' സ്വന്തമാക്കണം. ലോകമെമ്പാടുമുള്ള അന്ധർക്ക്​ ഞാനൊരു പ്രചോദമായി മാറിത്തീരുമെന്ന്​ ഞാൻ പ്രതീക്ഷിക്കുന്നു'' -ഷ്യാങ് പ്രതികരിച്ചു.

21ാം വയസ്സിൽ ഗ്ലൂക്കോമ ബാധിച്ചാണ്​ ഷ്യാങിന്​ കാഴ്​ച നഷ്​മായത്​. ടിബറ്റിലെ ആശുപ്രതിയിലെ ജീവനക്കായി ജോലി ചെയ്​തുവരികയായിരുന്നു. അഞ്ചുവർഷത്തോളം നീണ്ട പരിശീലനത്തിനൊടുവിലാണ്​ ഷ്യാങ്​ നേട്ടം കൈവരിച്ചത്​. ഇതിനായി ചൈനയിലെ നിരവധി ചെറു കൊടുമുടികളും ഷ്യാങ്​ പരിശീലനത്തിനായി ഉപയോഗിച്ചു.

Tags:    
News Summary - Chinese climber becomes first blind Asian to scale Everest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.