മുഹമ്മദ് അഷ്​റഫ് 

ചലനശേഷിയില്ലാത്ത കാലുമായി ലഡാക്കിലേക്ക് സ്വപ്ന സൈക്കിൾ യാത്രക്കൊരുങ്ങി യുവാവ്

വടക്കാഞ്ചേരി: ചലനശേഷിയില്ലാത്ത കാലുമായി ലഡാക്കിലേക്ക് സൈക്കിൾ യാത്ര ചെയ്യാനൊരുങ്ങി യുവാവ്. സമുദ്ര നിരപ്പിൽനിന്ന് 18,000 അടിക്കു മുകളിൽ ഉയരത്തിലുള്ള ഖർദുങ് ലാ ടോപ് കീഴടക്കണമെന്ന വെല്ലുവിളിയാണ് വോളിബാൾ താരം കൂടിയായിരുന്ന പാർളിക്കാട് പത്താംകല്ല് തെക്കെപുറത്തു വളപ്പിൽ മുഹമ്മദ് അഷ്​റഫ് എന്ന 35കാരൻ ഇച്ഛാശക്തിയോടെ ഏറ്റെടുക്കുന്നത്.

നാലു വർഷം മുമ്പുണ്ടായ അപകടത്തിൽ വലതു പാദം അറ്റു. അഷ്‌റഫി‍െൻറ നിർബന്ധത്തെ തുടർന്ന് അന്നത് തുന്നിച്ചേർത്തു. പക്ഷേ, പത്തടി തികച്ചു നടക്കാനാകില്ല. എന്നിട്ടും ചലനശേഷി എ​െന്നന്നേക്കുമായി നഷ്​ടമായ വലതു കാൽ ​െവച്ച് ഇടത്തെ കാലിനു മാത്രം ബലം കൊടുത്ത് ഇടുക്കി, മൂന്നാർ, വയനാട്, ഊട്ടി പോലുള്ള ദക്ഷിണേന്ത്യയിലെ മികച്ച ഹിൽസ്​റ്റേഷനുകളിൽ സൈക്കിൾ ചവിട്ടി കിലോമീറ്ററുകൾ താണ്ടി തിരിച്ചെത്തിയിട്ടുണ്ട്​ ഇദ്ദേഹം.

വർഷങ്ങളായി ജോലി ഇല്ലാതിരുന്ന മുത്തു എന്ന മുഹമ്മദ് അഷ്​റഫ് വളരെ യാദൃച്ഛികമായാണ് സൈക്ലിങ് മേഖലയിലേക്ക് തിരിയുന്നത്. കമ്പം മൂത്തതോടെ സൈക്കിളിനെ പറ്റിയും സൈക്ലിങ്ങിനെ കുറിച്ചും ആത്മാർഥമായി പഠിക്കാൻ തുടങ്ങി. ഇപ്പോൾ സൈക്കിൾ എൻസൈക്ലോപീഡിയ എന്ന് വേണമെങ്കിൽ ഇയാളെ വിശേഷിപ്പിക്കാം.

ലഡാക്കിലേക്കുള്ള സ്വപ്ന സൈക്കിൾ യാത്ര പോയി വന്നിട്ടുവേണം കാൽ മുറിച്ചുകളയാൻ എന്ന് വളരെ സിമ്പ്​ൾ ആയി പറയുന്ന മുത്തുവി‍െൻറ മനസ്സി‍െൻറ ശക്തി പരിമിതർക്ക് ആത്മധൈര്യം പകരുന്നു. ലോക സൈക്കിൾ യാത്രക്കും കാലി‍െൻറ സർജറിക്കും വേണ്ടി നല്ലൊരു സ്പോൺസറെ ലഭിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് മുത്തു.

ഒന്നര വയസ്സ് മുതൽ അപകടങ്ങളുടെ പരമ്പരയാണ് ഈ 35കാര‍​െൻറ ജീവിതത്തിൽ സംഭവിച്ചത്. ഏഴു വർഷം പൂർണമായും കിടപ്പു ​തന്നെ. അപകടങ്ങളെ എണ്ണിയെണ്ണി തോൽപിച്ച മുത്തു ഇപ്പോൾ സ്വപ്ന സൈക്കിൾ യാത്രക്കൊരുങ്ങിയിരിക്കുകയാണ്.

Tags:    
News Summary - A young man rides his dream bicycle to Ladakh with a paralyzed leg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.