ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ്​​ശ​ങ്ക​ർ, ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ്​
അ​ൽ ബു​സൈ​ദി

ഗ​സ്സ: ഒ​മാ​ൻ-​ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ഫോ​ണി​ൽ സം​സാ​രി​ച്ചു

മ​സ്‌​ക​ത്ത്​: പ​ശ്ചി​മേ​ഷ്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ്​ അ​ൽ ബു​സൈ​ദി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ്​​ശ​ങ്ക​റു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു.

ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം, നി​ല​വി​ലു​ള്ള ന​ല്ല അ​യ​ൽ​പ​ക്കം, പൊ​തു​താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഊ​ന്നി​യാ​യി​രു​ന്നു ച​ർ​ച്ച​ക​ൾ.

ഗ​സ്സ മു​ന​മ്പി​ലെ​യും ചു​റ്റു​പാ​ടു​ക​ളി​ലെ​യും വേ​ദ​നാ​ജ​ന​ക​മാ​യ മാ​നു​ഷി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ​യും സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​യും കു​റി​ച്ചും ഇ​രു മ​ന്ത്രി​മാ​രും ച​ർ​ച്ച ന​ട​ത്തി. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തു​ക​യും പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ൾ കൈ​മാ​റു​ക​യും ചെ​യ്ത​താ​യി ജ​യ്​​ശ​ങ്ക​ർ ‘എ​ക്‌​സി’​ൽ കു​റി​ച്ചു.

News Summary - Gaza: Omani-Indian foreign ministers spoke on phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.