ബംഗളൂരു: ഇരുണ്ട ചർമക്കാർക്കിടയിൽ തെറ്റായ സൗന്ദര്യ ധാരണകൾ പരത്തുന്നുവെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെ ആഗോള ഭീമൻമാരായ യൂനിലിവർ 'ഫെയർ ആൻഡ് ലൗലി'യിലെ ഫെയർ എന്ന വാക്ക് ഉപേക്ഷിക്കുന്നു. ഫെയർ എന്ന വാക്ക് ഉൽപ്പന്നത്തിെൻറ പേരിൽ ഉപയോഗിക്കുന്നത് നിർത്തും. പുതിയ പേരിന് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിക്കാൻ കാത്തിരിക്കുകയാണെന്നും ഹിന്ദുസ്ഥാൻ യൂനിലിവർ അറിയിച്ചു. പുതിയ പേര് വെളിപ്പെടുത്തിയിട്ടില്ല.
'ഫെയർ' 'ലൈറ്റ്' 'െവെറ്റ്' തുടങ്ങിയ വാക്കുകൾ ഒഴിവാക്കാനാണ് നീക്കം. വാക്കുകളുടെ ഉപയോഗത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനാണ് കമ്പനിയുടെ തീരുമാനം.
തൊലി നിറത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ സൗന്ദര്യവർധക ഉൽപാദക കമ്പനികൾക്ക് വലിയതോതിൽ വിമർശനം നേരിടേണ്ടിവന്നിരുന്നു. ഫെയർ ആൻഡ് ലൗലിയുടെ തൊലിനിറത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെയായിരുന്നു വിമർശനം. അമേരിക്കയിൽ പൊട്ടിപുറപ്പെട്ട ബ്ലാക്ക്സ് ലൈവ്സ് മാറ്റർ മൂവ്മെൻറ് ഇതിനൊരു വഴിത്തിരിവാകുകയായിരുന്നു.
'ചർമ സംരക്ഷക വൈവിധ്യങ്ങളെ കൂടുതൽ ഉൾക്കൊള്ളുന്നു... ഇനി സൗന്ദര്യത്തിെൻറ കൂടുതൽ വൈവിധ്യമാർന്ന ചിത്രീകരണമാകും' ഹിന്ദുസ്ഥാൻ യൂനിലിവർ ചെയർമാൻ സജ്ഞീവ് മെഹ്ത പറഞ്ഞു. സൗന്ദര്യ വർധക വസ്തുക്കൾക്ക് ദശാബ്ദങ്ങളായി വൻവിപണി കണ്ടെത്തിയിരുന്നത് ഏഷ്യയിലായിരുന്നു. ഇരുണ്ട നിറക്കാരോട് പുലർത്തിവരുന്ന വിവേചനപരമായ നീക്കമാണെന്നും ഇതിനെ വിലയിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.