ശ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റി​ൽ ഒ​മാ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ (ഫ​യ​ൽ) 

ഒ​മാ​നി​ൽ 76 വ​ർ​ഷ​ത്തി​നി​ടെ 30 ചു​ഴ​ലി​ക്കാ​റ്റു​ക​ൾ


2007ലെ ​ഗോ​നു​വാ​ണ് അ​ടു​ത്തി​ടെ ദു​ര​ന്തം​വി​ത​ച്ച ഏ​റ്റ​വും വ​ലി​യ ചു​ഴ​ലി​ക്കാ​റ്റ്

സ്വ​ന്തം ലേ​ഖ​ക​ൻ

മ​സ്ക​ത്ത്: ക​ഴി​ഞ്ഞ 76 വ​ർ​ഷ​ത്തി​നി​ടെ അ​റ​ബി​ക്ക​ട​ലി​ൽ 176 ചു​ഴ​ലി​ക്കാ​റ്റു​ക​ൾ രൂ​പ​പ്പെ​ട്ട​താ​യും അ​തി​ൽ 30 ചു​ഴ​ലി​ക്കാ​റ്റും ഒ​മാ​നെ നേ​രി​ട്ട് ബാ​ധി​ച്ച​താ​യും കാ​ർ​ഷി​ക, മ​ത്സ്യ ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​ന്റെ രേ​ഖ​ക​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​കു​ന്നു. ഒ​മാ​നി​ൽ വ​ര​ണ്ട​തും പ​കു​തി വ​ര​ണ്ട​തു​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​ത് വ്യ​തി​രി​ക്ത​മാ​യ ജ​ല​പ്ര​ശ്ന​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. വ​ര​ൾ​ച്ച​ക്കും വെ​ള്ള​പ്പൊ​ക്ക​ത്തി​നും കാ​ര​ണ​മാ​ക്കും.

അ​തി​നാ​ൽ തീ​ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ഷ്ണ​മേ​ഖ​ല കൊ​ടു​ങ്കാ​റ്റ് അ​ട​ക്ക​മു​ള്ള ഗു​രു​ത​ര​മാ​യ കാ​ലാ​വ​സ്ഥ പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കു​ന്നു. ഒ​മാ​ന്റെ തെ​ക്ക​ൻ തീ​ര​ങ്ങ​ളി​ൽ ഓ​രോ അ​ഞ്ച് മു​ത​ൽ ഏ​ഴു​വ​രെ വ​ർ​ഷ​ങ്ങ​ളി​ലും ചു​ഴ​ലി​ക്കാ​റ്റു​ക​ൾ അ​ടി​ക്കാ​റു​ണ്ട്. ഇ​തു കാ​ര​ണം 2041 മു​ത​ൽ 2060 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ താ​പ​നി​ല ര​ണ്ട് ഡി​ഗ്രി സെ​ൽ​ഷ്യ​സ് മു​ത​ൽ അ​ഞ്ച് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്. ദോ​ഫാ​റി​ലാ​യി​രി​ക്കും താ​പ​നി​ല കൂ​ടു​ത​ൽ വ​ർ​ധി​ക്കും. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. 2002 ആ​ർ​ബോ​യ് ചു​ഴ​ലി​ക്കാ​റ്റും 2007 ൽ ​ഗോ​നു​വും 2010ൽ ​ഫെ​റ്റും 2011ൽ ​കീ​ല​യും 2015ൽ ​അ​ശോ​ഭ​യും 2018ൽ ​മെ​കു​നു​വും 2021ൽ ​ശ​ഹീ​നും ഒ​മ​നി​ൽ അ​ടി​ച്ചു​വീ​ശി​യി​രു​ന്നു. ഇ​തി​ൽ ഗോ​നു​വും ശ​ഹീ​നും വ​ൻ ദു​ര​ന്ത​ങ്ങ​ൾ വി​ത​ച്ചി​രു​ന്നു. ഗു​രു​ത​ര​മാ​യ കാ​ലാ​വ​സ്ഥ പ്ര​ശ്ന​ങ്ങ​ൾ ദേ​ശീ​യ​ത​ല​ത്തി​ൽ മാ​ത്ര​മ​ല്ല അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലും ഉ​ണ്ടാ​കു​ന്നു​ണ്ട്. ഇ​തി​ൽ 2007ലെ ​ഗോ​നു​വാ​ണ് അ​ടു​ത്തി​ടെ ദു​ര​ന്തം​വി​ത​ച്ച ഏ​റ്റ​വും വ​ലി​യ ചു​ഴ​ലി​ക്കാ​റ്റ്. ഒ​മാ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ടി​ച്ചു​വീ​ശി​യ ചു​ഴ​ലി​ക്കാ​റ്റ് നൂ​റു​ക​ണ​ക്ക് പേ​രു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ചി​രു​ന്നു. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ന​ശി​ക്കു​ക​യും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ഒ​ഴു​കി​പ്പോ​കു​ക​യും​ചെ​യ്ത ഗോ​നു​വും ഇ​പ്പോ​ഴും പ​ല​രും ഭീ​തി​യോ​ടെ​യാ​ണ് ഓ​ർ​ക്കു​ന്ന​ത്. ഒ​മാ​ന്റെ ഗ​താ​ഗ​ത​വും വാ​ർ​ത്ത​വി​നി​മ​യ​വും ഒ​ക്കെ ത​ക​രാ​റി​ലാ​ക്കി​യാ​ണ് ഗോ​നു ക​ട​ന്നു​പോ​യ​ത്. വെ​ള്ളം ക​യ​റി​യ​ത് കാ​ര​ണ​മു​ള്ള സാ​​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളാ​ൽ മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ആ​ഴ്ച​ക​ളോ​ളം അ​ട​ച്ചി​ട്ടി​രു​ന്നു. സ​ലാ​ല​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യെ അ​പ്പാ​ടെ ത​ക​ർ​ത്തു​ക​ള​ഞ്ഞാ​യി​രു​ന്നു 2018ൽ ​അ​ടി​ച്ചു​വീ​ശി​യ മെ​കു​നു. 2021ൽ ​ബാ​ത്തി​ന മേ​ഖ​ല​യി​ൽ അ​ടി​ച്ചു​വീ​ശി​യ ശ​ഹീ​നും വ​ൻ ദു​ര​ന്ത​മാ​ണ് വി​ത​റി​യ​ത്. ഒ​ഴു​ക്കി​ലും മ​റ്റും പെ​ട്ട് നി​ര​വ​ധി പേ​ർ മ​രി​ക്കു​ക​യും വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കി​യ​തു​മാ​യി​രു​ന്നു ശ​ഹീ​ൻ. ചു​ഴ​ലി​ക്കാ​റ്റു​ക​ളു​ണ്ടാ​ക്കു​ന്ന അ​പാ​യ​ങ്ങ​ളു​ടെ ശ​ക്തി കു​റ​ക്കാ​ൻ നി​ര​വ​ധി മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 183 ഡാ​മു​ക​ളാ​ണ് സ​ർ​ക്കാ​ർ നി​ർ​മി​ച്ച​ത്. വെ​ള്ള​മൊ​ഴു​ക്കി​ന്റെ ശ​ക്തി​മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​നും വെ​ള്ളം സം​ഭ​രി​ച്ചു​വെ​ക്കാ​നും ഡാ​മു​ക​ൾ ഏ​റെ സ​ഹാ​യി​ക്കു​ന്നു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റു​ക​ളും അ​വ​യു​ടെ ദി​ശ​യും മു​ൻ​കൂ​ട്ടി അ​റി​യാ​നു​ള്ള സം​വി​ധാ​ന​വും ഒ​മാ​നി​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​തു​മൂ​ല​മാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നും അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കാ​നും അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യു​ന്ന​ത്. ആ​ളു​ക​ളെ ചു​ഴ​ലി​ക്കാ​റ്റു​ക​ൾ ബാ​ധി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നും മ​റ്റ് സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​നും ക​ഴി​യു​ന്ന​തു​കാ​ര​ണം വി​പ​ത്തു​ക​ൾ കു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

News Summary - 30 cyclones in 76 years in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.