ജിയോ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത, പ്രമുഖ ഡിസൈനിംഗ് പ്ലാറ്റ്‌ഫോം സേവനങ്ങൾ ഇനി സൗജന്യം

സമൂഹമാധ്യമ പോസ്റ്റുകൾ, പ്രസന്റേഷനുകൾ, വിപണന ആവശ്യങ്ങൾക്കുള്ള ഡിസൈനുകൾ എന്നിവ എളുപ്പത്തിൽ തയ്യാറാക്കാൻ സഹായിക്കുന്ന പ്രമുഖ ഡിസൈനിംഗ് പ്ലാറ്റ്‌ഫോമായ കാൻവയുടെ പ്രീമിയം സേവനങ്ങൾ ഇനി ജിയോ ഉപയോക്താക്കൾക്ക് സൗജന്യമായി ലഭിക്കും. ജിയോയും കാൻവയും തമ്മിലുള്ള പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായി 12 മാസത്തേക്ക് പരമാവധി ₹4,000 വരെ മൂല്യമുള്ള കാൻവ പ്രോ അല്ലെങ്കിൽ കാൻവ പ്രോ ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷനാണ് അർഹരായ ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ നൽകുന്നത്.

സെപ്റ്റംബർ 16 മുതൽ ലഭ്യമായിത്തുടങ്ങിയ ഈ ഓഫർ, ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്ന റീചാർജ് പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ലഭ്യമാകുന്നത്. ₹399 പ്ലാൻ ഉപയോഗിക്കുന്നവർക്ക് കാൻവ പ്രോ ലഭിക്കുമ്പോൾ, ₹349 പ്ലാനും അതിന് മുകളിലുള്ള ദിനേന 2GB ഡാറ്റ ലഭിക്കുന്ന പ്ലാനുകളും ഉപയോഗിക്കുന്നവർക്ക് കാൻവ പ്രോ ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ സ്വന്തമാക്കാം. മൈജിയോ (MyJio) ആപ്പ് വഴി ഉപയോക്താക്കൾക്ക് ഓഫർ നേരിട്ട് സജീവമാക്കാവുന്നതാണ്.

ലക്ഷക്കണക്കിന് പ്രീമിയം മാതൃകകൾ, ചിത്രങ്ങൾ, വീഡിയോകൾ, അനാവശ്യ ഭാഗങ്ങൾ നീക്കം ചെയ്യാനുള്ള ബാക്ക്ഗ്രൗണ്ട് റിമൂവർ, മാജിക് ഇറേസർ, ശക്തമായ എഐ ഫീച്ചറുകൾ എന്നിവയെല്ലാം ഇതിൽ ലഭ്യമാണ്. പ്രോ ലൈറ്റ് പതിപ്പിലും പ്രധാന ഫീച്ചറുകളെല്ലാം ഉണ്ടെങ്കിലും എഐ ഉപയോഗത്തിലും ബ്രാൻഡ് കിറ്റുകളിലും ചില നിയന്ത്രണങ്ങളുണ്ടാകും. ഗ്രാഫിക് ഡിസൈനിംഗിൽ മുൻപരിചയമില്ലാത്തവർക്ക് പോലും സ്കൂൾ പ്രോജക്റ്റുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഫോണിലൂടെത്തന്നെ തയ്യാറാക്കാൻ ഇതിലൂടെ സാധിക്കും.

Tags:    
News Summary - Jio Partners with Canva to Offer Free Premium Subscriptions Worth Up to Rs 4,000 for Users

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.