ക്ലൗഡിന്‍റെ ഏറ്റവും പുതിയ മോഡൽ വികസിപ്പിക്കുന്നത് ക്ലൗഡ് തന്നെ; വെളിപ്പെടുത്തലുമായി ആന്ത്രോപിക്ക്, എ.ഐയുടെ സ്വയംപര്യാപ്തിയിൽ ആശങ്ക
ആന്ത്രോപിക്കിന്‍റെ ജനപ്രിയ എ.ഐ മോഡലായ ക്ലൗഡിന്‍റെ ഏറ്റവും പുതിയ പതിപ്പിന്‍റെ നിർമ്മാണ പ്രകൃയയിലാണ് കമ്പനി. ക്ലൗഡിന്‍റെ ഏറ്റവും പുതിയ തലമുറയെ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ക്ലൗഡ് തന്നെയാണ്. പുതിയ പതിപ്പിന്‍റെ പ്രവർത്തനങ്ങളുടെ 26 ശതമാനവും നയിക്കുന്നത് ക്ലൗഡാണ്.
മനുഷ്യന്റെ മേൽനോട്ടത്തിലാണെങ്കിലും, നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ സ്വയം പൂർത്തിയാക്കാൻ ക്ലൗഡിന് സാധിക്കുന്നുണ്ട്. എന്നാൽ ഇത് പൂർണ്ണമായും സ്വയംഭരണാധികാരത്തോടെയുള്ള പ്രവർത്തനം അല്ലെന്ന് കമ്പനി വ്യക്തമാക്കി. മാത്രമല്ല, കമ്പനിയുടെ 90 ശതമാനം ഗവേഷണ- വികസന പ്രവർത്തനങ്ങളും ക്ലൗഡുമായി സഹകരിച്ചാണ് നടത്തുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ കമ്പനിയുടെ ഗവേഷണത്തിൽ ക്ലൗഡിന്റെ പങ്കാളിത്തം പൂജ്യമായിരുന്നു. എന്നാൽ ആറു മാസങ്ങൾക്കുള്ളിൽ ഗവേഷണത്തിന്റെ നാലിലൊന്ന് ഭാഗവും സ്വയം നയിക്കാൻ പര്യാപ്തമായ നിലയിലേക്ക് ക്ലൗഡ് വളർന്നു കഴിഞ്ഞു. ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം ഏകദേശം 30000 എ.ഐ ഏജന്റുകളാണ് ഗവേഷണ-എൻജിനീയറിങ് ജോലികൾക്കായി പ്രവർത്തിക്കുന്നത്.
എ.ഐ മോഡലുകൾ സ്വയം വികസിപ്പിക്കപ്പെടുകയും അവയുടെ അടുത്ത തലമുറയെ സ്വയം നിർമിക്കുകയും ചെയ്യുന്ന റിക്കർസീവ് സെൽഫ്-ഇംപ്രൂവ്മെന്റ് പ്രക്രിയകൾ മുന്നോട്ട് പോകുന്തോറും എ.ഐ സംവിധാനങ്ങളെ മനസ്സിലാക്കാനോ നിയന്ത്രിക്കാനോ മനുഷ്യർക്ക് കൂടുതൽ പ്രയാസമാകുമെന്നാണ് ആന്ത്രോപിക് ചൂണ്ടിക്കാണിക്കുന്നത്.
ഇത്തരം സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. എന്തിരുന്നാലും എ.ഐ ഏജന്‍റുകൾ സ്വയംപര്യാപ്തമാകുന്നതിന്‍റെ തെളിവാണ് ക്ലൗഡിന്‍റെ മേക്കിങിലെ ക്ലൗഡിന്‍റെ തന്നെ സഹകരണം വ്യക്തമാക്കുന്നത്.
സമീപകാലഘട്ടത്തിൽ എഐ മൊഡലുകൾ കാരണം ഉണ്ടാകുന്ന ആശങ്കകളും വെല്ലുവിളികളും അപകടങ്ങളും വർദ്ധിച്ചിരിക്കുകയാണ്. എഐയുടെ അപകടസാധ്യതകൾ മുൻകൂട്ടി കണ്ട് ആന്ത്രോപിക് നിലവിൽ മൂന്നാം കക്ഷി പരിശോധകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.