ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷയൊരുക്കാൻ ഇനി റോബോട്ടും. ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ വിമാനത്താവള സുരക്ഷാ വിഭാഗമാണ് ഇത് തയാറാക്കിയത്. സ്കൂട്ടറിെൻറ രൂപത്തിലുള്ള റോബോട്ട് ഖത്തറില്‍ തന്നെയാണ് വികസിപ്പിച്ചെടുത്തത്. ലഖ്വിയയിലെ കമാണ്ടര്‍ ഓഫ് സെക്യൂരിറ്റി മേജര്‍ അലി ഹസന് അല്‍ റാഷിദ് 7 മാസം കൊണ്ടാണ് റോബോട്ട് വികസിപ്പിച്ചെടുത്തത്. 100 മീറ്റര്‍ ദൂരെ നിന്നു തന്നെ സംശയാസ്പദമായ വ്യക്തികളെയും ബാഗേജുകളെയും പുതിയ യന്ത്രത്തിന് തിരിച്ചറിയാനാവും.
റോബോട്ടിന് ആളുകളുടെ പൾസ് റേറ്റ് അറിയാനും മുഖം തിരിച്ചറിയാനുമുള്ള കഴിവുമുണ്ട്. ആവശ്യമുള്ളവരെ പിടി കൂടുന്നതിനും വ്യാജ കറൻസികളും െക്രഡിറ്റ് കാർഡുകളും പിടികൂടുന്നതിനും നിരോധിത ഉൽപന്നങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തുന്നതിനുമായി അത്യാധുനിക ക്യാമറകളും സെൻസറുകളും സ്കൂട്ടർ റോബോട്ടിൽ സ്ഥാപിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലെ സുരക്ഷാ വകുപ്പിെൻറ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ശക്തമാക്കുന്നതിനും പുതിയ റോബോട്ട് ഏറെ ഉപകരിക്കുമെന്ന് എയർപോർട്ട് സുരക്ഷാ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഈസ്സ അർറാർ അൽ റുമൈഹി പറഞ്ഞു. സംശയകരമായ സാഹചര്യത്തിൽ യാത്രക്കാരെ കണ്ടെത്താനും ആവശ്യമായ സുരക്ഷാ പരിശോധനക്ക് വിധേയമാക്കാനും ഇതിലൂടെ സാധിക്കും. വിമാനത്താവളത്തിെൻറ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് റോബോട്ടിെൻറ വരവ് ഏറെ എളുപ്പമാക്കുമെന്നും ബ്രിഗേഡിയർ അൽ റുമൈഹി ചൂണ്ടിക്കാട്ടി.
യാത്രക്കാരുടെ കൈവശമുള്ള നിരോധിത വസ്തുക്കൾ കണ്ടെത്തുന്നതിന് റോബോട്ടിന് സാധിക്കും. നിരോധിത വസ്തുക്കൾ വ്യത്യസ്ത നിറങ്ങളിലായി റോബോട്ടിെൻറ സ്ക്രീനിൽ തെളിയും. അത് സുരക്ഷാ വിഭാഗത്തിെൻറ ഓപറേഷൻ റൂമിലേക്ക് ഉടനടി അയക്കാനും റോബോട്ടിന് പ്രാപ്തിയുണ്ട്. ചെറിയ വലുപ്പത്തിൽ മൂന്ന് ചക്രമുള്ള സ്കൂട്ടർ രൂപത്തിലാണ് റോബോട്ട്. ഇതിനാൽ തന്നെ വിമാനത്താവളത്തി െൻറ ഏത് മുക്കിലും മൂലയിലും എത്താൻ സാധിക്കും. വ്യത്യസ്തമായ സുരക്ഷാ ഉപകരണങ്ങളാണ് റോബോ ട്ടിൽ സ്ഥാപിച്ചിരിക്കുന്നതെന്ന് ലഖ്വിയയിലെ സെക്യൂരിറ്റി ടെക്നോളജി വിഭാഗം തലവൻ മേജർ എഞ്ചിനീയർ അലി റാഷിദ് പറഞ്ഞു. സ്കൂട്ടറിെൻറ വശങ്ങളിലെ ടയറുകൾക്കടുത്ത് ക്യാമറ സ്ഥാപിച്ചിരിക്കുന്നതിനാൽ മുഴു വൻ യാത്രക്കാരെയും നിരീക്ഷിക്കുന്നതിന് സാധിക്കും. ഹാൻഡിലിനടുത്ത് സ്ഥാപിച്ചിരിക്കുന്ന സ്ക്രീനിൽ യാ ത്രക്കാരുടെ മുഖങ്ങൾ അടയാളപ്പെടുത്തുന്നതിനും ഹൃദയമിടിപ്പ് രേഖപ്പെടുത്തുന്നതിനും കഴിയും.
ഫൂട്ട് സ്റ്റാൻറിനടുത്ത് സ്ഥാപിച്ചിരിക്കുന്ന കുഞ്ഞുസെൻസർ വഴി നിരോധിക്കപ്പെട്ട വസ്തുക്കൾ എളുപ്പം ക ണ്ടെത്തും. ഓപറേഷൻ റൂമിലേക്ക് ജാഗ്രതാ സന്ദേശം അയക്കാനും റോബോട്ടിന് സാധിക്കുന്നു. ഇതിൽ തന്നെ കറൻസി കണ്ടെത്തുന്നതിനുള്ള സ്കാനറും, വിരലടയാളം രേഖപ്പെടുത്തുന്നതിനുള്ള മെഷീനും സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരെൻറ ഹൃദയമിടിപ്പ് രേഖപ്പെടുത്തി സംശയാസ്പദ സാഹചര്യത്തിലുള്ള യാത്രക്കാരെ കണ്ടെത്താനും റോബോട്ടിന് കഴിയും. സാധാരണ രീതിയിൽ നിന്നും ഒരാളുടെ ഹൃദയമിടിപ്പ് ദ്രുതഗതിയിലാണെങ്കിൽ ഉടൻ തന്നെ ഓപറേഷൻ റൂമിലേക്ക് സിഗ്നൽ പായിക്കാൻ റോബോട്ടിനാകും. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യാത്രക്കാരനെ കൂടുതൽ സുരക്ഷാ പരിശോധനക്ക് വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.