ആശയ വിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ പുതിയ സുരക്ഷാ ഫീച്ചറുകൾ കൊണ്ടുവരികയാണ് വാട്സാപ്പ്. എന്നാൽ മറ്റുള്ളവർക്ക് നമ്മുടെ ഫോൺ നമ്പർ കാണാതിരിക്കാൻ കഴിയുന്നൊരു ഓപ്ഷൻ ഇന്ന് വരെ നിലവിൽ വന്നിട്ടില്ല. അങ്ങനൊന്ന് ലഭ്യമാകുന്നതുവരെ സ്പാം കോളർമാരിൽ നിന്നും ശല്യം ചെയ്യുന്ന മെസേജുകളിൽ നിന്നും നമ്മുടെ മൊബൈൽ നമ്പർ ഹൈഡ് ചെയ്യാൻ ചില മാർഗങ്ങളുണ്ട്.
വലിയ ഗ്രൂപ്പുകളിൽ ചേരാതിരിക്കുക
പരിചയമില്ലാത്ത ആളുകളുള്ള വലിയ ഗ്രൂപ്പുകളിൽ ചേരുന്നത് മൊബൈൽ നമ്പർ കൂടുൽ അപരിചതർക്ക് ലഭിക്കാൻ കാരണമാകും. അത്തരം ഗ്രൂപ്പുകളിൽ ചേരണമെങ്കിൽ സ്വകാര്യ നമ്പറിനു പകരം മറ്റൊരു നമ്പർ ഉപയോഗിക്കുക.
വ്യത്യസ്ത നമ്പറിൽ നിന്ന് രജിസ്റ്റർ ചെയ്യുക
പേഴ്സണൽ നമ്പർ ഉപയോഗിച്ച് വാട്സാപ്പ് രജിസ്റ്റർ ചെയ്യാതിരിക്കുക.
എങ്ങനെയെല്ലാം വാട്സാപ്പ് രജിസ്റ്റർ ചെയ്യാം
ലാന്‍ഡ് ലൈൻ നമ്പർ ഉപയോഗിച്ച് വാട്സാപ്പ് രജിസ്റ്റർ ചെയ്യാൻ കഴിയും. ഇവിടെ നമ്പർ നൽകിയ ശേഷം വെരിഫിക്കേഷനായി സെൻഡ് എസ്.എം.എസിനു പകരം കാൾ മി ഓപ്ഷൻ സെലക്ട് ചെയ്യുക. വെരിഫിക്കേഷൻ കോഡ് കോൾ ആയി വരും
ഇൻസ്റ്റഗ്രാം, ട്വിറ്ററിനൊക്കെ സമാനമായി ഫോൺ നമ്പറിനു പകരം യൂസർ നെയിം ഉപയോഗിച്ച് ആളുകളെ സെർച്ച് ചെയ്യുന്ന സുരക്ഷാ ഫീച്ചർ കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങൾ വാട്സാപ്പ് നടത്തി വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.