ന്യൂ ഡൽഹി: ഏറ്റവും പുതിയ അൾട്രാ- പ്രീമിയം ഫ്ലാഗ് ഷിപ് സ്മാർട് ഫോണുകൾ പുറത്തിറക്കിയിരിക്കുകയാണ് മൊബൈൽ ടെക് ഭീമനും ഇന്ത്യയിലെ മുൻനിര എ.ഐ സ്മാർട് ഫോൺ ബ്രാൻഡുമായ മോട്ടറോള. കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ മോട്ടറോള സിഗ്നേച്ചർ വെള്ളിയാഴ്ച്ച ഉച്ചക്ക് 12 മണിമുതൽ ഇന്ത്യയിൽ വിൽപന ആരംഭിച്ചു.
54,999 രൂപയാണ് ഫോണുകളുടെ പ്രാരംഭ വില. ഡിക്സോമാർക്ക് സാക്ഷ്യപ്പെടുത്തിയ, ഒരു ലക്ഷത്തിൽ താഴെ വിലയുള്ള ലോകത്തിലെ ഒന്നാം നമ്പർ കാമറ ഫോണാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. മികച്ച ഡിസൈൻ, കാമറ, പെർഫോമൻസ് എന്നിവയാണ് മോഡലിന്‍റെ ശ്രദ്ധേയ ഘടകങ്ങൾ.
സോണി ലിതിയയുടെ ട്രിപ്പിൾ കാമറയും 8കെ വീഡിയോ റെക്കോർഡിങും കൂടാതെ സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറുമാണ് ഫോണിലുള്ളത്. പ്രീമിയം ഡിസൈൻ, അൾട്രാ-തിൻ ബോഡി തുടങ്ങിയ സവിശേഷതകളുമുണ്ട്. ഫ്ലിപ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ഫോൺ ലഭ്യമാകും.
12 ജി.ബി + 256 ജി.ബി വേരിയന്റിന് 59,999 രൂപയും 16 ജി.ബി + 512 ജി.ബി പതിപ്പിന് 64,999 രൂപയും 16 ജി.ബി + 1 ടി.ബി മോഡലിന് 69,999 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.