എ​ന്തും ത​രും ചാ​റ്റ് ജി.​പി.​ടി​ക്ക് എ​ല്ലാം കൊ​ടു​ക്കാ​മോ?

എ​ല്ലാ​റ്റി​നും ചാ​റ്റ് ജി.​പി.​ടി​യേ​യും മ​റ്റും ചാ​റ്റ് ബോ​ട്ടു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​യി എ​ല്ലാ​വ​രും മാ​റി​ക്ക​ഴി​ഞ്ഞു. ​ചോ​ദി​ക്കു​ന്ന​തെ​ല്ലാം ത​രു​ന്ന​തു​കൊ​ണ്ടു​ത​ന്നെ, ഒ​ഫിഷ്യ​ലാ​യ​തും അ​ല്ലാ​ത്ത​തു​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും ചാ​റ്റ് ജി.​പി.​ടി​യോ​ട് ചോ​ദി​ക്കു​ക​യും ഉ​ത്ത​ര​ങ്ങ​ൾ ​തേ​ടു​ക​യും ചെ​യ്യും. എ​ന്നാ​ൽ, ന​മ്മു​ടെ ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചാ​ൽ, അ​ത് ചാ​റ്റ് ജി.​പി.​ടി​യി​ൽ ര​ഹ​സ്യ​മാ​യി​രി​ക്കു​മോ? ഇ​ല്ല, എ​ന്നു മാ​ത്ര​മ​ല്ല, ചോ​ദി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം ഈ ​വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്തേ​ക്കാം.

അ​മേ​രി​ക്ക​ൻ സൈ​ബ​ർ സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​യ സി​സ​യു​ടെ ഔ​ദ്യോ​ഗി​ക സ​ർ​ക്കാ​ർ രേ​ഖ​ക​ൾ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ചാ​റ്റ് ജി.​പി.​ടി​യി​ൽ അ​പ് ലോ​ഡ് ചെ​യ്ത ന​ട​പ​ടി വി​വാ​ദ​മാ​യ​ത് ശ്ര​ദ്ധി​ച്ചു​കാ​ണും. സം​ഭ​വം സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് യു.​എ​സ് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കു​ന്ന വി​വ​രം.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​യ ചാ​റ്റ് ജി.​പി.​ടി​യി​ൽ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ ഓ​പൺ എ.​ഐ എ​ന്ന ക​മ്പ​നി​യു​മാ​യി പ​ങ്കു​വെ​ക്കു​ക​യും അ​തു മ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കാ​നും സാ​ധ്യ​ത​യേ​റും. ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​കു​ന്ന​തി​ന്റെ ഭ​വി​ഷ​ത്ത് പ​റ​യേ​ണ്ട​ല്ലോ... ന​മ്മു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ളും ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളു​മെ​ല്ലാം ന​ൽ​കി ചാ​റ്റ് ജി.​പി.​ടി​യോ​ട് ഉ​ത്ത​രം തേ​ടു​മ്പോ​ൾ അ​വ മ​റു​പ​ടി ന​ൽ​കാ​നും ഈ ​ചാ​റ്റ് ബോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​യി​രി​ക്കും. അ​തി​നാ​ൽ ചാ​റ്റ് ബോ​ട്ടു​ക​ളെ ആ​ശ്ര​യി​ക്കു​മ്പോ​ൾ അ​ൽ​പ്പം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. വി​വ​ര​ങ്ങ​ൾ എ​​പ്പോ​ഴും വി​ല​പ്പെ​ട്ട​താ​ണ​ല്ലോ... 

Tags:    
News Summary - Can you give everything to the chatGPT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.