ഹോപ്പിൽനിന്ന്​ ചൊവ്വയുടെ ആദ്യ ചിത്രമെത്തി

ദുബൈ: അറബ്​ ലോകത്തെ ആദ്യ ചൊവ്വ പര്യവേക്ഷണ പേടകമായ ഹോപ് പ്രോബിൽ നിന്ന്​ ചൊവ്വയുടെ ആദ്യ ചിത്രം എത്തി. ചൊവ്വയുടെ 25,000 കിലോമീറ്റർ മുകളിൽ നിന്നെടുത്ത ചിത്രമാണ്​ ഇമിറേറ്റ്​സ്​ മാർസ്​ മിഷൻ പുറത്തുവിട്ടത്​. യു.എ.ഇയുടെ ചരിത്രത്തിലെ നിർണായക നിമിഷമാ​ണിതെന്ന്​ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ട്വിറ്ററിൽ കുറിച്ചു.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാനും ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു. പുതിയ കണ്ടെത്തലുകൾക്ക്​ ​പ്രതീക്ഷ നൽകുന്നതാണ്​ നേട്ടമെന്ന്​ അദ്ദേഹം പറഞ്ഞു. ഇ.എക്​സ്​​.ഐ ഡിജിറ്റൽ എക്​സ്​െപ്ലാറേഷൻ കാമറയിലാണ്​ ചിത്രം പകർത്തിയത്​.

ഹോപി​െൻറ ഏറ്റവും ​പ്രധാനപ്പെട്ട മൂന്ന്​ ഉപകരണങ്ങളിൽ ഒന്നാണ്​ ഈ കാമറ. ചൊവ്വയുടെ ഉത്തരധ്രുവം ചിത്രത്തി​െൻറ മുകളിൽ ഇടതുവശത്തായാണ്​ കാണുന്നത്​. സൗരയുഥത്തിലെ ഏറ്റവും വലിയ അഗ്​നിപർവതവും കാണാം. ലോകത്താകമാനമുള്ള 200ഓളം സ്​പേസ്​ സെൻററുകൾക്ക്​ ചിത്രം കൈമാറും.

കാലാവസ്​ഥ വ്യതിയാനത്തി​െൻറ കാരണങ്ങളാവും ഹോപ്​ ആദ്യ അന്വേഷിക്കുക. 2117ൽ ചൊവ്വയിൽ മനുഷ്യന്​ താമസ സ്​ഥലം ഒരുക്കാനുള്ള പദ്ധതിയുമുണ്ട്​ യു.എ.ഇക്ക്​. 

Tags:    
News Summary - UAE Hope mission returns first image of Mars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.