പ്രതീകാത്മക ചിത്രം

ഭൂമിയെ ലക്ഷ്യമാക്കി വരുന്നത് 15,000ത്തിലധികം ഛിന്ന ഗ്രഹങ്ങൾ; വരാൻ പോകുന്നത് പ്രവചനാതീതമായ ദുരന്തമെന്ന് നാസ

ഭൂമിക്ക് ഭയാനകമായ ഒരു മുന്നറിയിപ്പ് അറിയിച്ചിരിക്കുകയാണ് നാസയിലെ ശാസ്ത്രജ്ഞർ. ഭൂമിയെ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നത് 15,000ത്തോളം ഛിന്ന ഗ്രഹങ്ങളാണ്. എന്നാൽ ഇവയെ പ്രതിരോധിക്കാൻ ഭൂമിക്ക് ഒരു മാർഗവുമില്ലെന്നും അവക്ക് ഒരു നഗരത്തെ മുഴുവൻ ഇല്ലാതാക്കാനുള്ള ശേഷി ഉണ്ടെന്നും വിദഗ്ദർ പറഞ്ഞു. അരിസോണയിലെ ഫീനിക്‌സില്‍ നടന്ന അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സ് (AAAS) സമ്മേളനത്തില്‍ നാസയുടെ ആക്ടിംഗ് പ്ലാനറ്ററി ഡിഫെന്‍സ് ഓഫീസര്‍ ഡോ.കെല്ലി ഫാസ്റ്റാണ് ഈ വിവരം നല്‍കിയത്.

ഏകദേശം 500 അടി ഉയരമുള്ള പാറകളാണ് ആശങ്കക്ക് കാരണമാകുന്നതെന്ന് വിദഗ്ദർ പറയുന്നു. വലിയ ഉൽക്കകളെക്കാൾ ഈ ഛിന്ന ഗ്രഹങ്ങളെ ആണ് ഭയക്കേണ്ടതെന്നും അവർ കൂട്ടിചേർക്കുന്നു. കാരണം അവ കണ്ടെത്താൻ കഴിയാത്തത്ര ചെറുതാണ്. അപ്രതീക്ഷിതമായ രീതിയിലാവാം അവ ഭൂമിക്ക് ഭീഷണി ആവുക.

'സിറ്റി കില്ലേഴ്‌സ്' എന്നുവിളിക്കുന്ന ഇവ ഏകദേശം 140 മീറ്റര്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വലിപ്പമുള്ളതും മികച്ച ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കാണാന്‍ കഴിയാത്തത്ര ചെറുതുമാണ്. ഇവക്ക് ഒരു വലിയ നഗരത്തെ നശിപ്പിക്കാനും, തീപിടുത്തം, വ്യാപകമായ നാശനഷ്ടങ്ങള്‍ എന്നിവക്ക് കാരണമാകാനും സാധിക്കും.

ആയതിനാൽതന്നെ ഇവയെ തടയാനുള്ള മാര്‍ഗ്ഗങ്ങൾ ഇതുവരെ കണ്ടെത്തയിട്ടില്ല. ഇവയെ വഴിതിരിച്ച് വിടാനും സാധ്യതയില്ലെന്നാണ് നാസയുടെ ഡാര്‍ട്ട്(DART)മേധാവി നാന്‍സി ചാബോര്‍ട്ട് പറയുന്നത്. 2022ല്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ ഒരു ബഹിരാകാശ പേടകം 14,000 മൈല്‍ വേഗതയില്‍ ഡൈമോര്‍ഫോസിന്റെ മിനി ചന്ദ്രനില്‍ ഇടിച്ചിറക്കി അതുവഴി അതിന്റെ സഞ്ചാരപാതക്ക് മാറ്റം വരുത്താന്‍ സാധിക്കുമെന്ന് നാസ തെളിയിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഛിന്നഗ്രഹത്തെ കണ്ടെത്തുകയും ലക്ഷ്യസ്ഥാനം നിര്‍ണയിക്കുകയും ചെയ്താല്‍ മാത്രമേ അതിനെ വഴിതിരിച്ചുവിടാന്‍ സാധിക്കുകയുള്ളൂ. വഴികണ്ടുപിടിക്കാന്‍ സാധിക്കാത്ത ഛിന്ന ഗ്രഹങ്ങളുടെ കാര്യത്തില്‍ ഈ മാര്‍ഗ്ഗം പ്രായോഗികമല്ല. അത് മാത്രമല്ല ഫണ്ടിങ്ങിലുള്ള അഭാവംകാരണം ഇത്തരത്തിലുള്ള ഒരു പ്രതിരോധ മാര്‍ഗ്ഗം തയ്യാറാക്കി വക്കുന്നതിലടക്കമുള്ള നടപടികളിലേക്ക് ബഹിരാകാശ ഏജന്‍സികള്‍ കടക്കാറില്ലെന്ന് നാന്‍സി ചാബോട്ട് വ്യക്തമാക്കി.

Tags:    
News Summary - NASA scientist issues stark warning about 15,000 undetected asteroids that could destroy cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.