Posted On
date_range Updated On
date_range ചൈനയുടെ ഭൗമനിരീക്ഷണ ഉപഗ്രഹ വിക്ഷേപണം വിജയം
ബെയ്ജിങ്: കാർഷിക ഗവേഷണത്തിനും ദുരന്തങ്ങൾക്ക് മുന്നറിയിപ്പിനും ഉപകരിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം ‘ഗാഫൻ-6’ ചൈന വിജയകരമായി വിക്ഷേപിച്ചു. വടക്കു-പടിഞ്ഞാറൻ ചൈനയിലെ ജിയൂകുവാൻ വിക്ഷേപണ കേന്ദ്രത്തിൽനിന്നും പ്രാദേശിക സമയം 12:13നാണ് ലോങ് മാർക്2 ഡി റോക്കറ്റിൽ ഘടിപ്പിച്ച ഉപഗ്രഹം പറന്നുയർന്നത്.
ശാസ്ത്ര പരീക്ഷണ ഉപഗ്രഹമായ ലോജിയയും അതേസമയം ശൂന്യാകാശത്തേക്കയച്ചിട്ടുണ്ട്. ലോങ് മാർക്ക് റോക്കറ്റ് ശ്രേണിയുടെ 276ാം ദൗത്യമാണിതെന്ന് വാർത്ത ഏജൻസിയായ ഷിൻഹ്വാ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.