തിരുവനന്തപുരം: ബഹിരാകാശ വിക്ഷേപണമേഖലയിലെ പുതിയ കാല്‍വെപ്പായ സ്ക്രാംജെറ്റ് പരീക്ഷണം അടുത്ത ജനുവരിയില്‍ നടത്തുമെന്ന് വി.എസ്.എസ്.സി ഡയറക്ടര്‍ കെ. ശിവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.എസ്.എല്‍.വി ജി.എസ്.എല്‍.വി റോക്കറ്റ് വിക്ഷേപണത്തിനുപയോഗിക്കുന്ന ഇന്ധനത്തിന്‍െറ അളവ് കുറച്ച് അന്തരീക്ഷ വായുവില്‍നിന്ന് ഓക്സിജന്‍ ആഗിരണം ചെയ്ത് ഇന്ധനമായി ഉപയോഗിക്കുന്നത് ലക്ഷ്യമിട്ടാണ് പരീക്ഷണം. ഇത് വിജയിച്ചാല്‍ റോക്കറ്റ് ലോഞ്ചറുകളുടെ ഭാരത്തിന്‍െറ 80 ശതമാനം കുറയ്ക്കാനും ഇത്രയും പേലോഡുകള്‍ കൂടുതല്‍ ഘടിപ്പിക്കാനും ചെലവ് ഗണ്യമായി കുറയ്ക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ജി.എസ്.എല്‍.വി പതിപ്പായ എം.കെ. ത്രീയുടെ അന്തിമപരീക്ഷണവും അടുത്തവര്‍ഷം നടത്തും. അടുത്ത വര്‍ഷം മുതല്‍ പ്രതിവര്‍ഷം പതിനെട്ട് വിക്ഷേപണങ്ങള്‍ നടത്താനാണ് ഐ.എസ്.ആര്‍.ഒയുടെ ലക്ഷ്യം. നിലവില്‍ നാല് വിക്ഷേപണങ്ങളാണുള്ളത്. ഈ വര്‍ഷം ഡിസംബറില്‍ ഒരു വാണിജ്യ വിക്ഷേപണവും അടുത്ത വര്‍ഷം രണ്ട് വാണിജ്യവിക്ഷേപണവും ഒരു കാര്‍ട്ടോസാറ്റ് ഉപഗ്രഹവും മൂന്ന് റീജ്യനല്‍ നാവിഗേഷന്‍ ഉപഗ്രഹങ്ങളും രണ്ട് ജി.എസ്.എല്‍.വി വിക്ഷേപണവും ഉള്‍പ്പെടെ എട്ട് വിക്ഷേപണങ്ങളാണ് ഐ.എസ്.ആര്‍.ഒക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.