ന്യൂഡൽഹി: റിലയൻസ് ജിയോയുടെ സൗജന്യ ഒാഫറിന് ടെലികോം ട്രൈബ്യൂണലിെൻറ സ്റ്റേ ഇല്ല. എന്നാൽ, സൗജന്യ ഒാഫർ തുടരാനുള്ള അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പുനഃപരിശോധിക്കാൻ ട്രൈബ്യൂണൽ, ടെലികോം റഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ (ട്രായി)ക്ക് നിർദേശം നൽകി. പരിശോധിച്ച് രണ്ടാഴ്ചക്കകം മറുപടി നൽകാനും ടെലികോം ഡിസ്പ്യൂട്ട്സ് സെറ്റിൽമെൻറ് ആൻഡ് അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവിട്ടു.
റിലയൻസ് ജിയോയുടെ സൗജന്യ ഒാഫർ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച എയർടെൽ നൽകിയ ഇടക്കാല അപ്പീൽ ട്രൈബ്യൂണൽ വിധിപറയാൻ മാറ്റിയിരുന്നു. ട്രായ്, ഭാരതി എയർടെൽ, െഎഡിയ സെല്ലുലാർ, ജിയോ എന്നിവയുടെ വാദംകേട്ട ശേഷമാണ് ട്രൈബ്യൂണൽ അപ്പീലിൽ വിധി പറയാൻ മാറ്റിയത്. ജിയോയുടെ സൗജന്യ ഒാഫറിന് സ്റ്റേ ഏർപ്പെടുത്തണമെന്നും സൗജന്യ ഒാഫറുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ജിയോയോട് ആവശ്യപ്പെടണമെന്നുമാണ് എയർടെൽ ഹരജിയിൽ ആവശ്യെപ്പട്ടത്. ജിയോ സെപ്റ്റംബറിലാണ് സൗജന്യ ഒാഫറുമായി രംഗപ്രവേശം ചെയ്യുന്നത്. ഡിസംബറിൽ സൗജന്യ ഒാഫർ മാർച്ച് വരെ നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.