Posted On
date_range Updated On
date_range പഴയ ക്രിഞ്ച് മെയിൽ ഐഡി മാറ്റാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി ഇമെയിൽ അഡ്രസ് മാറ്റാതെ തന്നെ ഇമെയിൽ ഐഡി മാറ്റാം
പഴയ മെയിൽ ഐഡി മാറ്റാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? പഴയ മെയിലിലെ ഡാറ്റ നഷ്ടമാകും, ഫോട്ടോകളും മെയിലുകളും നഷ്ടമാകും എന്നൊക്കെ കരുതി മെയിൽ ഐഡി മാറ്റാതെ അതേപടി നിലനിർത്തുന്നവരാണോ. എങ്കിൽ ഗൂഗിളിന്‍റെ ഈ പുതിയ അപ്ഡേറ്റ് നിങ്ങൾക്ക് ഉപകാരപ്പെടും. പഴയ ക്രിഞ്ച് മെയിൽ ഐഡി മാറ്റി എങ്ങനെ പുതിയ ഐഡി ക്രിയേറ്റ് ചെയ്യാമെന്ന് നോക്കാം,
- ആദ്യം ഗൂഗിൾ ആപ്പ് തുറക്കുക
- പ്രൊഫൈൽ ഐക്കൺ ക്ലിക്ക് ചെയ്ത് മാനേജ് യുവർ ഗൂഗിൾ അക്കൗണ്ട് സെലക്ട് ചെയ്യുക
- ഇതിൽ പ്രൊഫൈൽ ഇൻഫോയിലെ ഇമെയിൽ എന്ന ഓപ്ഷനിലേക്ക് പോവുക
- ഇവിടെ ചേഞ്ച് ഇമെയിൽ അക്കൗണ്ട് എന്ന ഓപ്ഷനിൽ പുതിയ ഐഡി നൽകാം
ഇങ്ങനെ ചെയ്യുന്നതു കൊണ്ട് നിങ്ങളുടെ പഴയ മെയിൽ അക്കൗണ്ടിലെ ഡാറ്റകളൊന്നും നഷ്ടമാവില്ല. നിങ്ങൾക്ക് പ്രൊഫഷണൽ ആവശ്യങ്ങൾക്ക് പുതിയ മെയിൽ ഐഡി ഉപയോഗിക്കുകയും ചെയ്യാം, അതേസമയം പഴയ മെയിലുകളും ഡാറ്റയും അതേപടി നിലനിൽക്കുകയും ചെയ്യും. ഈ സംവിധാനം പക്ഷേ എല്ലാവർക്കും ലഭ്യമാകണമെന്നില്ല. മാത്രമല്ല, വർഷത്തിൽ ഒരു വട്ടം മാത്രമേ ഒരു അക്കൗണ്ട് ഉടമക്ക് മെയിൽ ഐഡി മാറ്റാൻ കഴിയൂ. ആകെ മൂന്ന് പ്രാവശ്യവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.