ഞങ്ങൾ ബോക്​സിൽ നിന്നും ഒന്നും ഒഴിവാക്കില്ല; ആപ്പിളിനെ ട്രോളി ഷവോമി

കഴിഞ്ഞ ദിവസമാണ്​ ആപ്പിൾ അവരുടെ ഏറ്റവും പുതിയ ഫോണുകൾ ഉൾപ്പെടുന്ന 12 സീരിസ്​ പുറത്തിറക്കിയത്​. ഫോണുകൾ പുറത്തിറക്കു​േമ്പാൾ ഒന്നു കൂടി ആപ്പിൾ പറഞ്ഞു. ഇനി മുതൽ ഫോണിനൊപ്പം ചാർജറും ഇയർപോഡും നൽകില്ലെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. ഇതിന്​ പിന്നാലെ ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ചൈനീസ്​ മൊബൈൽ കമ്പനിയായ ഷവോമി ആപ്പിളി​െൻറ തീരുമാന​ത്തിനെതിരെ ട്രോളുമായാണ്​ രംഗത്തെത്തിയത്​.

നിങ്ങൾ പേടിക്കേണ്ട ഷവോമിയുടെ എം.ഐ 10 ടി​ പ്രോയുടെ ബോക്​സിൽ നിന്ന്​ ഞങ്ങൾ ഒന്നും ഒഴിവാക്കില്ലെന്ന ക്യാപ്​ഷനോടെ ഒരു വിഡിയോയാണ്​ കമ്പനി പങ്കുവെച്ചിരിക്കുന്നത്​. ഒരു മൊബൈൽ ഫോൺ ബോക്​സിനുള്ളിൽ എം.ഐയുടെ 33w ചാർജറാണ്​ വിഡിയോയിലുള്ളത്​​. ആപ്പിളിനെ ട്രോളിയാണ്​ ഷവോമി വിഡിയോ പുറത്തിറക്കിയതെന്ന്​ വ്യക്​തം.

മലിനീകരണം കുറക്കുന്നതി​െൻറ ഭാഗമായി ചാർജറും ഹെഡ്​ഫോണും ഒഴിവാക്കുന്നുവെന്നാണ്​ ആപ്പിൾ പ്രഖ്യാപിച്ചിരുന്നത്​. ഐഫോൺ 12 സീരിസിനൊപ്പം മാത്രമല്ല ഐഫോൺ 11, ഐഫോൺ XR, ​ഐഫോൺ എസ്​.ഇ 2020 എന്നീ ഫോണുകളിലൊന്നും ചാർജറും ഇയർപോഡുമുണ്ടാവില്ല.


Full View
Tags:    
News Summary - Xiaomi trolls apple over phone launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.