ലോക സമൂഹമാധ്യമ ദിനം: ചരിത്രവും പ്രാധാന്യവുമറിയാം

എല്ലാവർഷവും ജൂൺ 30 ലോക സമൂഹമാധ്യമ ദിനമായി ആചരിക്കുകയാണ്. സോഷ്യൽ മീഡിയയുടെ സ്വാധീനത്തെയും ആഗോള ആശയവിനിമയത്തിൽ അതിന്റെ പങ്കിനെ കുറിച്ചും ചർച്ച ​ചെയ്യുന്നതിനായി 2010-ൽ മാഷബിൾ വാർത്താ വെബ്‌സൈറ്റാണ് ആദ്യമായി സോഷ്യൽ മീഡിയ ദിനം ആഘോഷിച്ചത്. തുടർന്ന് എല്ലാ വർഷവും ജൂൺ 30 ലോക സോഷ്യൽ മീഡിയ ദിനമായി ആചരിക്കുകയായിരുന്നു. വീണ്ടുമൊരു സോഷ്യൽ മീഡിയ ദിനം കൂടി എത്തുമ്പോൾ പുതിയകാലത്ത് സോഷ്യൽ മീഡിയയുടെ പ്രാധാന്യം വർധിക്കുന്നതിനൊപ്പം വെല്ലുവിളികളും ഉയരുകയാണ്.

സോഷ്യൽ മീഡിയയുടെ പ്രാധാന്യം :

2010-ൽ പ്രമുഖ ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമായ മാഷബിളാണ് ലോക സോഷ്യൽ മീഡിയ ദിനമെന്ന ആശയം ആദ്യമായി രൂപപ്പെടുത്തുകയും ആരംഭിക്കുകയും ചെയ്തത്. ആശയവിനിമയത്തിന് സോഷ്യൽ മീഡിയ എങ്ങനെ സഹായിക്കുന്നുവെന്നതിൽ ഊന്നിയാണ് മാഷബിളിന്റെ ​സോഷ്യൽ മീഡിയ ദിനാഘോഷം.

ഇപ്പോൾ ലോകമെമ്പാടുമുള്ള വ്യക്തികളും സംഘടനകളും സോഷ്യൽ മീഡിയ പ്രേമികളും ഈ ദിനം അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.

സോഷ്യൽ മീഡിയയുടെ ശക്തിയിലൂടെ ലോകമെമ്പാടുമുള്ള വ്യക്തികളെയും ബിസിനസുകളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരാൻ സാധിക്കുന്നുണ്ട്. ആശയവിനിമയം, കണക്റ്റിവിറ്റി, വിവരങ്ങൾ പങ്കിടൽ എന്നിവയിലെ വൻ വിപ്ലവം സമൂഹമാധ്യമങ്ങൾ മൂലമുണ്ടായിട്ടുണ്ട്.

പ്രധാന വെല്ലുവിളികൾ:

സോഷ്യൽ മീഡിയയിലെ വെല്ലുവിളികളും ഉയർന്നുവരുന്ന ആശങ്കകളും ഉയർത്തിക്കാട്ടുന്ന നിരവധി പഠനങ്ങളും റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും ഈ പ്ലാറ്റ്‌ഫോമുകളിലുടനീളം അതിവേഗം പ്രചരിക്കാനുള്ള സാധ്യത, അതിന്റെ ആസക്തി, മാനസികാരോഗ്യത്തെ ബാധിക്കുന്ന മറ്റ് കാര്യങ്ങൾ എന്നിവയാണ് സോഷ്യൽ മീഡിയയുടെ ഉപയോഗത്തെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്ക.

കൂടാതെ സോഷ്യൽ മീഡിയയുടെ വികാസത്തോടെ സൈബർ കുറ്റകൃത്യങ്ങളുടെ പുതിയ രൂപങ്ങൾ സൃഷ്ടിക്കപ്പെട്ടു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2021ൽ ഇന്ത്യയിൽ മാത്രം 52,974 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 11.8% വർധിച്ചു.

കൂടാതെ, ഈ മേഖലയിൽ നിന്നും ഉയർന്നുവരുന്ന മറ്റ് പ്രധാന ആശങ്ക ഉപയോക്തൃ സ്വകാര്യതയെ ചുറ്റിപ്പറ്റിയാണ്. ടെക്-മീഡിയ ഭീമൻമാരായ മെറ്റാ, ആമസോൺ, ഗൂഗിൾ എന്നിവ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടിടുണ്ട്. 

Tags:    
News Summary - world social media day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.