പ്രതിമാസം 5000 ജിബിയുടെ ഹൈസ്പീഡ് ഡേറ്റ; 20 ശതമാനം ഡിസ്കൗണ്ട്, ഒ.ടി.ടി പ്ലാറ്റ്ഫോം സൗജന്യ സബ്സ്ക്രിപ്ഷൻ; ഓഫറുമായി ബി.എസ്.എൻ.എൽ

ന്യൂഡൽഹി:സൂപ്പർസ്റ്റാർ പ്രീമിയം വൈഫൈ പ്ലാനിന് 20 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ച് ബി.എസ്.എൻ.എൽ. ഉത്സവ സീസൺ ഓഫർ പ്രകാരം 999 രൂപയുടെ പ്രതിമാസ ബ്രോഡ്ബ്രാൻഡ് പ്ലാൻ വാർഷിക പ്ലാനായി സബ്സ്ക്രൈബ് ചെയ്താൽ 799 രൂപക്ക് ലഭിക്കും.

പ്ലാനിന്‍റെ സവിശേഷതകൾ

സ്പീഡ്: 200 എം.ബി.പി.എസ്

ഡാറ്റ: പ്രതിമാസം 5000 ജിബിയുടെ ഹൈസ്പീഡ് ഡേറ്റ

ഡിസ്കൗണ്ട്: 999 രൂപയുടെ പ്ലാനിൽ 20 ശതമാനം ഡിസ്കൗണ്ട്

പ്ലാൻ ലഭിക്കുന്നതിന് 1500 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം.

പ്ലാൻ സബസ്ക്രൈബ് ചെയ്യുന്നവർക്ക് ജിയോ സിനിമ/ ഡിസ്നി+ ഹോട്ട് സ്റ്റാർ, സോണി ലൈവ്, സീ5, ഹുംഗാമ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളുടെ സബസ്ക്രിപ്ഷൻ ലഭിക്കും.

Tags:    
News Summary - BSNL subscription offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.