ഗൂഗിളിന് പിന്നാലെ മെറ്റയുടെ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പും പാസ് വേഡില്ലാതെ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന ‘പാസ്‌കീ’ സംവിധാനവുമായി എത്താൻ പോവുകയാണ്. ഫിഡോ (FIDO) സഖ്യത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ക്കൊപ്പം ചേർന്നായിരുന്നു ഗൂഗിള്‍ പാസ്‌കീ സൗകര്യം അവതരിപ്പിച്ചത്. പാസ് വേഡുകള്‍, ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ തുടങ്ങിയ വെരിഫിക്കേഷന്‍ മാര്‍ഗങ്ങള്‍ക്കൊപ്പമാണ് ഇനി ‘പാസ്‌കീ’ സൗകര്യവും എത്താൻ പോകുന്നത്.
നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് എളുപ്പത്തിലും സുരക്ഷിതമായും ലോഗിൻ ചെയ്യാൻ പാസ്‌കീ പിന്തുണ നിങ്ങളെ സഹായിക്കും. പാസ് കീ എന്ന ഓപ്‌ഷൻ ഉപയോഗപ്പെടുത്താൻ നിങ്ങളുടെ ഫോണിന്റെ ബയോമെട്രിക് പ്രാമാണീകരണ മാർഗങ്ങൾ (വിരലടയാളം, ഫേസ് അൺലോക്ക് എന്നിവ) ആവശ്യമായി വരും. കൂടാതെ നിങ്ങൾക്ക് എളുപ്പത്തിൽ ലോഗിൻ ചെയ്യാൻ ഒരു ക്രിപ്‌റ്റോഗ്രാഫിക് കീ നൽകും. അത് ലളിതവും വേഗത്തിലുള്ളതുമായിരിക്കും!
ഇനി മുതൽ, വാട്സ്ആപ്പിൽ ലോഗിൻ ചെയ്യുമ്പോൾ OTP-കൾക്കും ടു ഫാക്ടർ ഒതന്റിക്കേഷനും വേണ്ടി കാത്തിരുന്ന് ബുദ്ധിമുട്ടേണ്ടതില്ല എന്ന് ചുരുക്കം. സങ്കീർണ്ണമായ പാസ്‌വേഡ് കോമ്പിനേഷനുകൾ പലപ്പോഴും മറക്കുന്നയാളാണ് നിങ്ങളെങ്കിൽ ‘പാസ് കീ’ നിങ്ങൾക്ക് വേണ്ടിയുള്ളതാണ്. നിങ്ങളുടെ Google പാസ്‌വേഡ് മാനേജറിൽ ആകും പാസ്‌കീകൾ സംഭരിക്കപ്പെടുക. അതുകൊണ്ട് തന്നെ മറ്റൊരു സ്മാർട്ട്ഫോണിലോ ഉപകരണത്തിലോ ലോഗിൻ ചെയ്യലും എളുപ്പമായിരിക്കും.
നിങ്ങളുടെ ഫിംഗർ പ്രിന്റ്, ഫേസ് ഐഡി എന്നിവ ഉപയോഗിച്ചുള്ള വെരിഫിക്കേഷൻ ആയതിനാൽ, സൈബർ കുറ്റവാളികൾക്ക് ‘പാസ് കീ’ കവചം തകർക്കൽ ബുദ്ധിമുട്ടേറിയതാകും. ടു ഫാക്ടർ ഒതന്റിക്കേഷനേക്കാൾ സുരക്ഷിതം ‘പാസ് കീ’ തന്നെയാണ്. വളരെ എളുപ്പത്തിൽ ലോഗിൻ ചെയ്യാൻ സാധിക്കും എന്നതാണ് മറ്റൊരു ഗുണം.
പാസ് കീ സേവനം എന്ന് കിട്ടും...?
ആൻഡ്രോയിഡ് ബീറ്റ പ്രോഗ്രാമിന്റെ ഭാഗമായി വാട്ട്‌സ്ആപ്പ് നേരത്തെ പാസ്‌കീ പിന്തുണ പരീക്ഷിച്ചിരുന്നു. ഐ.ഒ.എസ് പ്ലാറ്റ്ഫോമിലുള്ള വാട്ട്‌സ്ആപ്പിന് എപ്പോൾ പാസ്‌കീ സൗകര്യം ലഭിക്കുമെന്നതിനെക്കുറിച്ച് ഇപ്പോൾ ഒരു വിവരവുമില്ല. ആൻഡ്രോയിഡ് യൂസർമാർക്ക്, വരും ആഴ്‌ചകളിൽ ഇത് ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.