സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ കാലമാണിത്. വ്ലോഗർമാരും ഡിജിറ്റൽ ക്രിയേറ്റർമാരും അനുദിനം ഫോളോവേഴ്സിനെ കൂട്ടുന്നതിനൊപ്പം അവരുടെ വരുമാനത്തിലും വലിയ നേട്ടമുണ്ടാക്കുന്നുണ്ട്. ആഗോളതലത്തിൽ കാഴ്ചക്കാരുള്ള യൂട്യൂബർമാരിൽ പലരും ഓൺലൈനിലെ താരങ്ങളുമാണ്. അതിനാൽ തന്നെ പരസ്യങ്ങളിലും ടി.വി ഷോകളിലും ഉൾപ്പെടെ പ്രത്യക്ഷപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ അഞ്ച് യൂട്യൂബർമാർ ആരെല്ലാമാണെന്ന് നോക്കാം.
യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന 33കാരനായ യൂട്യൂബറാണ് ടെക്നിക്കൽ ഗുരുജി എന്ന ഗൗരവ് ചൗധരി. ഇന്ത്യയിൽ 30 വയസ്സിൽ താഴെയുള്ള 30 സമ്പന്നരുടെ ഫോർബ്സ് പട്ടികയിൽ ഗൗരവ് ഇടംനേടിയിരുന്നു. ടെക്നിക്കൽ ഗുരുജി, ഗൗരവ് ചൗധരി എന്നിങ്ങനെ രണ്ട് യൂട്യൂബ് ചാനലുകളുടെ ഉടമയാണ് ഇദ്ദേഹം. ബിറ്റ്സ് പിലാനിയിൽനിന്ന് ബിരുദം പൂർത്തിയാക്കിയ ഗൗരവ് ദുബൈ പൊലീസ് സെക്യൂരിറ്റി ഇന്‍റലിജൻസിലും ജോലി ചെയ്യുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 356 കോടി രൂപയാണ് ഗൗരവിന്‍റെ ആസ്തി.
കോമഡി വിഡിയോകളിലൂടെ ശ്രദ്ധനായ ഭുവം ബാം എന്ന ബിബി കി വിനേഷ് 2015ലാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. 26.6 മില്യൻ സബ്സ്ക്രൈബർമാരാണ് ഇദ്ദേഹത്തിന്റെ ചാനലിനുള്ളത്. റിപ്പോർട്ടുകൾ പ്രകാരം 122 കോടി രൂപയുടെ ആസ്തിയാണുള്ളത്.
സ്വന്തം പേരിൽ യൂട്യൂബ് ചാനലുള്ള യൂട്യൂബറാണ് അമിത് ബദാന. 2012ലാണ് ചാനൽ ആരംഭിച്ചെങ്കിലും അഞ്ച് വർഷത്തിനു ശേഷമാണ് മുഴുവൻ വിഡിയോകൾ പോസ്റ്റ് ചെയ്തുതുടങ്ങിയത്. 24.5 ദശലക്ഷം സബ്സ്ക്രൈബർമാരാണുള്ളത്. റിപ്പോർട്ടുകൾ പ്രകാരം 80 കോടി രൂപയുടെ ആസ്തിയാണുള്ളത്.
ക്യാരിമിനാറ്റി, ക്യാരി ഈസ് ലൈവ് എന്നിങ്ങനെ രണ്ട് യൂട്യൂബ് ചാനലുകളാണ് അജയ് നഗറിനുള്ളത്. ക്യാരി ഈസ് ലൈവ് എന്ന ചാനലിൽ ഗെയിമിങ് വിഡിയോകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. 2020 ഏപ്രിലിൽ ഫോബ്സിന്റെ 30ൽ താഴെ പ്രായമുള്ള 30 ഏഷ്യൻ സമ്പന്നരുടെ പട്ടികയിൽ ഇടംനേടിയിരുന്നു. 50 കോടിയിലേറെയാണ് ആസ്തി.
65കാരിയായ നിഷ മധുലിക മികച്ച പാചക വിദഗ്ധയാണ്. ചാനലിന് സ്വന്തം പേര് നൽകിയ നിഷ മധുലികക്ക് 14.7 മില്യൻ സബ്സ്ക്രൈബർമാരാണുള്ളത്. 43 കോടിയാണ് ആസ്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.