Posted On
date_range Updated On
date_range ടിക് ടോക് നിരോധിച്ച് നേപ്പാൾ
കാഠ്മണ്ഡു: ചൈനയുടെ നിയന്ത്രണത്തിലുള്ള സമൂഹമാധ്യമമായ ടിക് ടോക്കിന് നേപ്പാളിലും വിലക്ക്. സാമൂഹിക ഐക്യത്തിന് വില്ലനാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗം ടിക് ടോക് വിലക്കാൻ തീരുമാനമെടുത്തതായി നേപ്പാൾ വാർത്തവിനിമയ മന്ത്രി രേഖ ശർമ പറഞ്ഞു.
ടിക് ടോക് വഴി വിദ്വേഷ പ്രചാരണം ശക്തിപ്പെടുന്നുവെന്ന പ്രചാരണം ശക്തമായതിനിടെയാണ് സർക്കാർ ഇടപെടൽ. ഇന്ത്യ, യു.എസ്, യൂറോപ്യൻ യൂനിയൻ, യു.കെ തുടങ്ങി ലോകത്തുടനീളം വിലക്കുള്ള ചൈനീസ് സമൂഹ മാധ്യമമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.