ഐഫോൺ ഹോം സ്​ക്രീനിൽ ഇതാ നോക്കിയ 3310; പുതിയ വിഡ്​ജെറ്റ്​ ആപ്പ്​ തരംഗമാവുന്നു

ആപ്പിൾ അവരുടെ ഒാപറേറ്റിങ്​ സിസ്റ്റമായ ഐ.ഒ.എസ് ​ 14ാമനെ അവതരിപ്പിച്ചതോടെ  ഐഫോൺ യൂസർമാർ തിരക്കിലാണ്​. കാലങ്ങളായി ഐഫോൺ ഹോം സ്​ക്രീൻ ചെറുതായെങ്കിലും സ്വന്തം ഇഷ്​ടമനുസരിച്ച്​​ കസ്റ്റമൈസ്​ ചെയ്യാനുള്ള സൗകര്യത്തിന്​ വേണ്ടി അവർ കെഞ്ചുകയായിരുന്നു. എന്നാൽ, ഐ.ഒ.എസ് 14ൽ ആപ്പിൾ ചില വിട്ടുവീഴ്​ച്ചകളെല്ലാം വരുത്തി ആ പരാതി പരിഹരിക്കുകയും ചെയ്​തു.

പ്രധാനമായും ഡൈനാമിക്​ വിഡ്​ജെറ്റുകൾ ചേർക്കാനും ആപ്പുകൾ ഫോൾഡറുകളായി ക്രമീകരിക്കാനുമൊക്കെയുള്ള സൗകര്യമാണ്​ ഐ.ഒ.എസ് 14ൽ കൊണ്ടുവന്നത്​​. കിട്ടിയ അവസരം ചില വിരുതൻമാർ പരമാവധി ഉപയോഗിക്കുകയും ചെയ്​തു. ഐഫോൺ ഹോം സ്​ക്രീനിൽ ചേർക്കാനായി ആപ്പിൾ ആപ്പ്​ സ്​റ്റോറിൽ വെത്യസ്​തവും ആകർഷകവുമായ വിഡ്​ജെറ്റുകൾ അവർ അവതരിപ്പിച്ചു.

നോക്കിയ 3310 എന്ന ഫോണിനെ കുറിച്ച്​ അറിയാത്തവർ ചുരുക്കമായിരിക്കും. 2000 കാലഘട്ടത്തിൽ ഫോണുകൾ സ്​മാർട്ടാകുന്നതിന്​ മുമ്പ്​ പലരുടേയും ഇഷ്​ടം സമ്പാദിച്ച ക്ലാസിക്ക്​ ഫീച്ചർ ഫോൺ. ഒരു കാലത്ത്​ ഇതേ ഫോണിൽ പാമ്പ്​ ആപ്പിൾ തിന്നുന്ന ഗെയിം കളിച്ചിട്ടുള്ളവരും ചുരുക്കമല്ല. നോക്കിയ 3310​െൻറ ലുക്കുള്ള വിഡ്​ജെറ്റുകൾ ഐഫോൺ ഹോം സ്​ക്രീനിൽ ചേർക്കാൻ താൽപര്യമുള്ളവർക്ക്​ റെട്രോ വിഡ്​ജെറ്റ്​ എന്ന ആപ്പുമായി എത്തിയിരിക്കുകയാണ്​ ഒരു ഡെവലപ്പർ.​ 

ഐ.ഒ.എസ് 14 അപ്​ഡേറ്റ്​ ചെയ്​തവർക്ക്​ ഇൗ ആപ്പ്​, ആപ്പ്​ സ്​റ്റോറിൽ നിന്ന്​ ഡൗൺലോഡ്​ ചെയ്​താൽ​ തങ്ങളുടെ ഫോണുകളുടെ ഹോം സ്​ക്രീനിൽ നോക്കിയയുടെ പഴയ ഫോണി​െൻറ പിക്​സലേറ്റഡ്​ ലുക്കുള്ള സ്​ക്രീനി​െൻറ വിഡ്​ജറ്റ്​ ചേർക്കാം. കൂടാതെ പഴയ പാമ്പി​െൻറ ഗെയിം ​െഎക്കണുള്ള വിഡ്​ജറ്റും ആപ്പിലുണ്ട്​​. ആപ്പിൽ തന്നെ യൂസർമാരുടെ ഇഷ്​ടത്തിന്​ അനുസരിച്ച്​ വിഡ്​ജെറ്റ്​ കസ്റ്റമൈസ്​ ചെയ്യാനുള്ള ഒാപ്​ഷനുമുണ്ട്​. ശേഷം വിഡ്​ജെറ്റ്​ ഗാലറിയിൽ പോയി ഹോം സ്​ക്രീനിൽ ചേർക്കുകയും ചെയ്യാം. പ്രധാനമായും ബാറ്ററി ഇൻഫോ, നെറ്റ്​വർക്​ സ്റ്റാറ്റസ്​, സമയം എന്നിവയാണ്​ നോക്കിയ 3310​െൻറ തീമിലുള്ള വിഡ്​ജെറ്റിൽ ​ചേർത്തിരിക്കുന്നത്​. 4.5 എംബി മാത്രം സൈസുള്ള ആപ്പ്​, ആപ്പ്​ സ്​റ്റോറിൽ നിന്ന്​ 159 രൂപ നൽകി വാങ്ങണം. 

Tags:    
News Summary - This App Brings Nokia 3310-Themed Widgets to Your iPhone Home Screen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.