ഓൺലൈൻ പരസ്യങ്ങളിലും എ​.ഐ യുഗം വരുന്നു; ഇൻസ്റ്റയിലും ഫേസ്ബുക്കിലും അടുത്ത വർഷം മുതലെന്ന് മെറ്റ

വാഷിങ്ടൺ: വൻകിട പരസ്യക്കമ്പനികൾ കുത്തകയാക്കിവെച്ച ലോകം കീഴടക്കാ​നൊരുങ്ങി എ.ഐ. ലോകത്തുടനീളം വിപ്ലവം തീർക്കുന്ന നിർമിത ബുദ്ധി സമൂഹ മാധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങൾക്കും പ്രയോജനപ്പെടുത്തുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സമൂഹമാധ്യമങ്ങളുടെ ഉടമയായ മെറ്റയാണ്.

അടുത്ത വർഷാവസാനത്തോടെ ഇവ രണ്ടിലും എ.ഐ ഉപയോഗിച്ച് പരസ്യം നൽകാനാകും. ഇതുവഴി പരസ്യക്കമ്പനികൾക്ക് നൽകുന്ന വൻതുക ഒഴിവാക്കാനാകുമെന്നാണ് അവകാശവാദം. പുതിയ ടൂളുകൾ വരുന്നതോടെ ചിത്രം, വിഡിയോ, ടെക്സ്റ്റ് എന്നിവയെല്ലാം എ.ഐ നൽകുംവിധമാകും മാറ്റങ്ങൾ. 

Tags:    
News Summary - The AI ​​era is coming to online advertising; Meta says it will be available on Instagram and Facebook from next year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.