'പ്രതികരണം ഉടൻ അറിയിക്കണം': ​ഐ.ടി നിയമത്തിൽ സാമൂഹിക മാധ്യമങ്ങൾക്ക്​ താക്കീതുമായി കേന്ദ്രം

ന്യൂഡൽഹി: വ്യക്​തികളുടെ സ്വകാര്യതക്കു മേൽ കടന്നുകയറ്റമെന്ന്​ ആരോപിക്കപ്പെട്ട പുതിയ ഐ.ടി നിയമം പ്രാബല്യത്തിൽ വന്നിട്ടും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച്​ ഇനിയും ഉറപ്പുനൽകാത്ത സാമൂഹിക മാധ്യമ ​പ്ലാറ്റ്​​േഫാമുകൾക്ക്​ താക്കീതുമാമായി കേന്ദ്ര സർക്കാർ. ഉടൻ പ്രതികരണം അറിയിക്കണമെന്നും, ഇന്നു തന്നെയാകാമെങ്കിൽ ആക്കണമെന്നും ആവശ്യപ്പെട്ടാണ്​ നിർദേശം.

കഴിഞ്ഞ ഫെബ്രുവരിയിലാണ്​ കേന്ദ്ര സർക്കാർ പുതിയ ഐ.ടി നിയമം പ്രഖ്യാപിച്ചിരുന്നത്​. നടപടികൾ പൂർത്തിയാക്കാൻ കമ്പനികൾക്ക്​ മൂന്നു മാസം നൽകിയിരുന്നു. അവധി ചൊവ്വാഴ്​ച അവസാനിച്ചതിനു പിന്നാലെയാണ്​ താക്കീത്​. ഗൂഗ്​ളും ഫേസ്​ബുക്കും ചില സ്​ഥാപനങ്ങൾ പരമാവധി നിയമപ്രകാരമാക്കാൻ ശ്രദ്ധിക്കുമെന്ന്​ ഉറപ്പുനൽകിയിരുന്നു. മറ്റുള്ളവർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. വാട്​സാപ്പ്​ ഇതിനെതിരെ ഡൽഹി ​​ൈ​ഹക്കോടതിയിൽ പരാതി നൽകുകയും ചെയ്​തു.

സർക്കാർ ആവശ്യപ്പെടുന്ന ഉള്ളടക്കങ്ങൾ 36 മണിക്കൂറിനകം എടുത്തുകളയണമെന്നും അവ എവിടെ നിന്നാണെന്ന്​ കണ്ടെത്താൻ ഇന്ത്യയിൽ തന്നെ പ്രത്യേക ഉ​േദ്യാഗസ്​ഥനെ വെക്കണമെന്നുമാണ്​ നിർദേശം.

ഈ ഉദ്യോഗസ്​ഥനു പുറമെ, ബന്ധപ്പെടാവുന്ന നോഡൽ ഉദ്യോഗസ്​ഥൻ, ഇന്ത്യയിലെ കമ്പനിയുടെ വിലാസം, പരാതി പരിഹാര ഉദ്യോഗസ്​ഥൻ എന്നിങ്ങനെയുള്ള വിശദാംശങ്ങളും പങ്കുവെക്കണം.

മറ്റുള്ളവരുടെ വിവരങ്ങൾ പരസ്​പരം പങ്കുവെക്കാൻ അവസരം നൽകുന്ന വലിയ ഡിജിറ്റൽ പ്ലാറ്റ്​ഫോമുകൾക്ക്​ നിയമം പാലിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമ​പ്രകാരം നടപടികൾ നേരിടേണ്ടിവരുമെന്നാണ്​ ഭീഷണി. ഇതോടെ, സമൂഹ മാധ്യമങ്ങളും രാജ്യത്തെ മറ്റു പ്രസിദ്ധീകരണങ്ങൾ പോലെ നടപടിയുടെ മുനമ്പിലാകും.

Tags:    
News Summary - "Share Response ASAP": Centre To Social Media Platforms On Digital Rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.