Posted On
date_range Updated On
date_range ഫേസ്ബുക്കിൽ 'ഫോളോവേഴ്സി'നെ കാണാനില്ലെന്ന് പരാതി; സക്കർബർഗിന് നഷ്ടമായത് 11.9 കോടി പിന്തുടർച്ചക്കാരെ
ന്യൂഡൽഹി: ഫേസ്ബുക്കിൽ അജ്ഞാതകാരണങ്ങളാൽ 'ഫോളോവേഴ്സി'നെ നഷ്ടപ്പെടുന്നതായി പരാതി. കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ മാർക് സക്കർബർഗിനും 11.9 കോടി ഫോളോവേഴ്സിനെ നഷ്ടമായി. ഇതിനുശേഷം 10,000ത്തിന് താഴെയാണ് സുക്കർബർഗിന്റെ ഫോളോവേഴ്സ് എണ്ണം. തന്നെ പിന്തുടരുന്ന ഒമ്പതു ലക്ഷം പേരെ ഫേസ്ബുക്കിലെ 'സൂനാമി' തുടച്ചുനീക്കിയെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിൻ പറഞ്ഞു. പ്രശ്നം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും ഫേസ്ബുക്ക് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.