ഐഫോൺ ബോക്​സിൽ നിന്ന്​ ചാർജർ ഒഴിവാക്കിയതിലൂടെ എന്ത്​ നേടി; ആപ്പിളിന്​ പറയാനുള്ളത്​ ഇതാണ്​...!

ആപ്പിൾ അവരുടെ ഐഫോൺ ബോക്​സുകളിൽ നിന്ന്​ ചാർജർ എടുത്തുമാറ്റിയതിനോടുള്ള കലിപ്പ്​ സ്​മാർട്ട്​ഫോൺ പ്രേമികൾക്ക്​ ഇപ്പോഴും അടങ്ങിയിട്ടില്ല. മുൻ ഐഫോൺ മോഡലുകൾ ഉള്ളവർക്ക്​ പഴയ പവർ അഡാപ്​റ്റർ ഉപയോഗിക്കാം. എന്നാൽ, പുതുതായി ആപ്പിൾ ഫാമിലിയിലേക്ക്​ വന്നവർ പുതിയ ചാർജർ തന്നെ വാങ്ങേണ്ടിവന്നു.

എന്നാൽ, സ്വന്തം ഫാൻസിന്‍റെയടക്കം പരാതികൾക്കിടയിൽ ചാർജറുകൾ ഒഴിവാക്കിയതുകൊണ്ടുള്ള നേട്ടങ്ങൾ നിരത്തുകയാണ്​ ആപ്പിൾ. 861,000 മില്യൺ മെട്രിക്​ ടൺ മെറ്റലുകളാണ്​ ചാർജറുകൾ ഒഴിവാക്കിയതിലൂടെ സംരക്ഷിക്കാൻ സാധിച്ചതെന്ന്​ ആപ്പിൾ പറയുന്നു. അതിൽ, കോപ്പറും ടിന്നും സിങ്കും ഉൾപ്പെടുമെന്നും അവരുടെ പരിസ്ഥിതി പുരോഗതി റിപ്പോർട്ടിൽ പറയുന്നു.

ഈ മാറ്റം ചെറുതും ഭാരം കുറഞ്ഞതുമായ പാക്കേജിങ്ങിന്​ സൗകര്യമൊരുക്കുകയും ഒരു ഷിപ്പിംഗ് പാലറ്റിൽ 70% കൂടുതൽ ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളാൻ ആപ്പിളിനെ സഹായിക്കുകയും ചെയ്തു. കൂടാതെ, തങ്ങളുടെ കാർബൺ ഡയോക്​സൈഡ്​ ഉദ്‌വമനം 2019 ൽ 25.1 ദശലക്ഷം ടണ്ണിൽ നിന്ന് 22.6 ദശലക്ഷം ടണ്ണായി കുറച്ചുവെന്നും ആപ്പിൾ വെളിപ്പെടുത്തുന്നു.


ക്ലൗഡ് അധിഷ്ഠിത, എ.ഐ സേവനങ്ങളായ ഐ-ക്ലൗഡ്, സിരി, ഐ-മെസേജ് എന്നിവയെക്കുറിച്ചും റിപ്പോർട്ടിൽ ആപ്പിൾ പരാമർശിച്ചിട്ടുണ്ട്​. അവയെല്ലാം ഉപ്പോൾ സുസ്ഥിര ഊർജ്ജത്തിലാണ്​ പൂർണ്ണമായും പ്രവർത്തിക്കുന്നതെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - Saved 861000 mn metric tonnes of metals by removing chargers says Apple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.