വാഷിങ്ടൺ ഡി.സി: ഗാലക്സി എസ്10 മൊബൈൽ ഫോൺ മോഡലിന്‍റെ പേരിലുള്ള ട്രേഡ്മാർക് കേസിൽ സാംസങ്ങിന് വിജയം. എസ്10 എന്‍റർടെയിൻമെന്‍റ് എന്ന സ്ഥാപനം കൊടുത്ത കേസിലാണ് യു.എസിലെ കലിഫോർണിയ കോടതിയിൽ നിന്ന് സാംസങ്ങിന് അനുകൂലമായ വിധി വന്നത്.
തങ്ങളുടെ അതേ പേരായ 'എസ്10' സാംസങ്ങ് ഉപയോഗിക്കുകയും പരസ്യം ചെയ്യുകയും വഴി ഉപഭോക്താക്കളിൽ ആശയക്കുഴപ്പമുണ്ടാകുന്നുവെന്നായിരുന്നു എസ്10 എന്‍റർടെയിൻമെന്‍റിന്‍റെ പരാതി. 2017ലാണ് ഇവർ എസ്10 എന്‍റർടെയിൻമെന്‍റ് എന്ന പേര് ഉപയോഗിച്ച് തുടങ്ങിയത്. സാംസങ്ങ് ഗാലക്സി എസ് സീരീസ് ഫോണുകൾ 2010 മുതൽ ഇറക്കുന്നുണ്ടെങ്കിലും 2019ലാണ് എസ്10 ഫോൺ അവതരിപ്പിക്കുന്നത്.
തങ്ങളുടെ ബ്രാൻഡ് ലോഗോക്ക് സമാനമായ ഫോണ്ടാണ് സാംസങ്ങ് ഉപയോഗിക്കുന്നതെന്നും രണ്ട് ബ്രാൻഡുകളും പരസ്പരബന്ധമുണ്ടോയെന്ന് ഉപഭോക്താക്കൾ സംശയിക്കുമെന്നും എസ്10 എന്‍റർടെയിൻമെന്‍റ് പറഞ്ഞു. തങ്ങളുടെ സംഗീത പരിപാടികളിൽ എസ്10 ഉപയോഗിക്കുന്നത് ഫോണിന്‍റെ പരസ്യമായി ആളുകൾ തെറ്റിദ്ധരിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടി.
സാംസങ്ങ് എസ്10 ഫോണിനെ കുറിച്ച് തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ ആളുകൾ അന്വേഷിക്കുകയാണെന്നും എസ്10 എന്‍റർടെയിൻമെന്‍റ് ചൂണ്ടിക്കാട്ടി.
എന്നാൽ എസ്10 മോഡൽ ഒരു ആശയക്കുഴപ്പത്തിനും ഇടയാക്കുന്നില്ലെന്നായിരുന്നു സാംസങ്ങിന്‍റെ വാദം. എസ് സീരീസ് നേരത്തെയുള്ളതാണെന്നും അതിനാൽ എസ് 10 എന്ന പേരിൽ തങ്ങൾക്ക് മുൻഗണനയുണ്ടെന്നും സാംസങ് വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സാംസങ്ങിന് അനുകൂലമായി വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.