വാഷിങ്ടൺ: ഇന്ത്യൻ വംശജനെ ഉന്നതപദവിയിൽ നിയമിച്ച് ആപ്പിൾ. സാബിഹ് ഖാനെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പദവിയിലാണ് കമ്പനി നിയമിച്ചത്. ജെഫ് വില്യംസിൽ നിന്നാണ് സാബിഹ് പദവി ഏറ്റെടുക്കുന്നത്. കഴിഞ്ഞ 30 വർഷമാണ് ഖാൻ ആപ്പിളിനൊപ്പമുണ്ട്.
നിലവിൽ ഓപ്പറേഷൻസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റാണ് ഖാൻ. ഈ മാസം അവസാനത്തോടെ അദ്ദേഹം പുതിയ പദവി ഏറ്റെടുക്കുമെന്ന് ആപ്പിൾ അറിയിച്ചു. 1995ൽ ആപ്പിളിലെത്തുന്നതിന് മുമ്പ് ജി.ഇ പ്ലാസ്റ്റിക്കിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.
ആപ്പിൾ സി.ഇ.ഒ ടിം കുക്കിന്റെ കീഴിലായിരിക്കും അദ്ദേഹം ജോലി ചെയ്യുക. ആപ്പിൾ വാച്ചിന്റെ ഡിസൈൻ ടീമായിരിക്കും സാബിഹിന്റെ കീഴിൽ വരിക. ഈ വർഷം അവസാനത്തോടെ അദ്ദേഹം വിരമിക്കുമ്പോൾ ടിം കുക്ക് ഡിസൈൻ ടീമിന്റെ ചുമതലയേറ്റെടുക്കും.
അതേസമയം, ആപ്പിളിന്റെ ഐഫോൺ 17 സീരിസ് ഈ സെപ്തംബറിൽ പുറത്തിറങ്ങും. ഐഫോൺ 17,ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയാണ് സെപ്തംബറിൽ പുറത്തിറങ്ങുന്ന ഐഫോണുകൾ. അടുത്ത തലമുറ എം5 ചിപ്പിൽ മാക്ബുക്ക് പ്രോയും ഇൗ വർഷം പുറത്തിറങ്ങും.
ആപ്പിളിന്റെ വിയറബിൾ ഡിവൈസുകളിലും വിപ്ലവകരമായ മാറ്റങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ സവിശേഷതകളുമായി വാച്ച് അൾട്രാ 3 പുറത്തിങ്ങും. രക്തസമ്മർദം പരിശോധിക്കുന്നതിനടക്കമുള്ള സംവിധാനങ്ങൾ പുതിയ വാച്ചിൽ ആപ്പിൾ കൂട്ടിച്ചേർക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.