കോവിഡ്​ കാലം അവസരമാക്കി സൈബർ ക്രിമിനലുകൾ; ഇന്ത്യയിൽ നിന്നുള്ള ഡിജിറ്റൽ തട്ടിപ്പ്​ ശ്രമങ്ങൾ ഗണ്യമായി കൂടിയെന്ന്​ പഠനം

കോവിഡ്​ പകർച്ചവ്യാധി ലോകത്ത്​ പടർന്നുപിടിക്കാൻ തുടങ്ങിയിട്ട്​ ഒരു വർഷം കഴിഞ്ഞിരിക്കുകയാണ്​. എന്നാൽ, ഇൗ കോവിഡ്​ കാലത്ത്​ ഇന്ത്യക്ക്​ നാണക്കേടി​െൻറ റെക്കോർഡ്​ സമ്മാനിച്ചിരിക്കുകയാണ്​ ചില സൈബർ ക്രിമിനലുകൾ. ആഗോളതലത്തിൽ തന്നെ ഇന്ത്യയിൽ നിന്നുള്ള ഡിജിറ്റൽ തട്ടിപ്പ്​ ശ്രമങ്ങൾ മുൻ വർഷത്തേക്കാൾ ഗണ്യമായി വർധിച്ചതായുള്ള റിപ്പോർട്ടുകളാണ്​ പുറത്തുവരുന്നത്​. വ്യവസായങ്ങൾക്കെതിരെയുള്ള തട്ടിപ്പ്​ ശ്രമങ്ങളിൽ 28.32 വർധനയാണത്രേ രേഖപ്പെടുത്തിയത്​. ട്രാൻസ്​ യൂണിയൻ പുറത്തുവിട്ട കണക്കുകളിലാണ്​ ഇൗ വിവരങ്ങളുള്ളത്​.

2019 മാർച്ച് 11 നും 2020 മാർച്ച് 10 നും ഇടയിൽ നടന്ന തട്ടിപ്പ്​ ശ്രമങ്ങൾ 2020 മാർച്ച് 11 മുതൽ 2021 മാർച്ച് 10 വരെയുള്ളതുമായി താരതമ്യം ചെയ്യുമ്പോഴാണ്​ വലിയ വർധനവ്​ ദൃശ്യമാകുന്നത്​. ചെന്നൈ, ഡൽഹി, മുംബൈ എന്നീ നഗരങ്ങളിൽ നിന്നാണ്​ ഏറ്റവും കൂടുതൽ ഡിജിറ്റൽ ​തട്ടിപ്പ്​ ശ്രമങ്ങൾ ഉണ്ടാവുന്നതെന്നും ട്രാൻസ്​ യൂണിയൻ വ്യക്​തമാക്കുന്നു. 40,000ത്തിൽ അധികം വെബ്‌സൈറ്റുകളിലും ആപ്പുകളിലുമായി നടക്കുന്ന കോടിക്കണക്കിനു ഇടപാടുകള്‍ വിലയിരുത്തിയാണ് ട്രാന്‍സ് യൂണിയന്‍ ഈ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്.

ക്രെഡിറ്റ്​ കാർഡുകൾ, തിരിച്ചറിയൽ രേഖകൾ, തെറ്റായ പ്രൊഫൈൽ, ഷിപ്പിങ്​ തുടങ്ങിയ മേഖലകളിലാണ്​ സൈബർ ക്രിമിനലുകൾ പ്രധാനമായും തട്ടിപ്പിനുള്ള ശ്രമങ്ങൾ നടത്തുന്നത്​. ഏറ്റവും കൂടുതല്‍ തട്ടിപ്പുശ്രമങ്ങള്‍ ഇന്ത്യയില്‍നിന്ന് ഉണ്ടായിട്ടുള്ളത് ലോജിസ്റ്റിക്‌സ് (224.13 ശതമാനം), ടെലികമ്മ്യൂണിക്കേഷന്‍ (200.47 ശതമാനം), സാമ്പത്തിക സേവനങ്ങള്‍ (89.49 ശതമാനം) തുടങ്ങിയ മേഖലകളിലാണ്​. 

Tags:    
News Summary - Research finds digital fraud attempts increasing from India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.